
കാഴ്ചയ്ക്ക് എന്തെങ്കിലും തകരാറാണോ..? നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ദിമുട്ടുണ്ടോ..? ശ്രദ്ധിക്കുക- വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണമാണ്

വൃക്ക അഥവാ കിഡ്‌നി നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്. ശരീരത്തിന്റെ ഫില്‍ട്ടര്‍ എന്നുവേണമെങ്കിലും നമുക്കിതിനെ വിശേഷിപ്പിക്കാം. ശരീരത്തിലെ വിഷാംശങ്ങളും അവശിഷ്ടങ്ങളും അധികമുള്ള ജലവും ലവണങ്ങളുമെല്ലാം നീക്കം ചെയ്യുന്ന പണിയും വൃക്കയ്ക്കാണ്. ശരീരത്തില്‍ ഉപ്പ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവയുടെ ശരിയായ അളവു നിലനിര്‍ത്തുന്നതും വൃക്കകളാണ്.
എന്നാല്‍ വൃക്കകള്‍ പണി മുടക്കിയാല്‍ അത് ശരീരത്തെ മുഴുവനും ബാധിക്കുന്നതാണ്. രക്തത്തിലെ ആവശ്യമുള്ള പോഷകങ്ങളെ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്തവയെയും പുറന്തള്ളി രക്തം ശുദ്ധമായി സൂക്ഷിക്കുക എന്ന പ്രധാനപ്പെട്ട കാര്യമാണ് വൃക്കകള്‍ ചെയ്യുന്നത്.
അനാരോഗ്യകരമായ ജീവിതശൈലിയാല്‍ നമ്മുടെ വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ക്രമേണ വൃക്ക തകരാറിലാകാനും കാരണമാകുന്നു. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോവുകയാണെങ്കില്‍ വൃക്കരോഗങ്ങള്‍ ഗുരുതരമാവുകയും ചെയ്യും.
കണ്ണില്‍ നോക്കി വിലയിരുത്താം വൃക്കകളുടെ പ്രവര്‍ത്തനത്തെ
ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അറിയാം അയാളുടെ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാന്‍ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത്, കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകളോ വരണ്ട കണ്ണുകളോ കാഴ്ചയിലെ മാറ്റങ്ങളോ ഒക്കെ ഇവയുടെ ലക്ഷണങ്ങളാവാം.
കണ്ണുകള്‍ വീര്‍ത്തിരിക്കുക
ഉറങ്ങി എഴുന്നേറ്റ ശേഷം കണ്ണുകള്‍ വീര്‍ത്തിരിക്കുക സാധാരണയാണ്. എന്നാല്‍ ഉറക്കത്തിന്റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാവുന്നതാണ്.
അതായത് വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ മൂത്രത്തിലേക്ക് പ്രോട്ടീന്‍ ഒഴുകുന്ന അവസ്ഥയാണിതിന് കാരണം. പ്രോട്ടീനൂറിയ എന്നാണ് ഈ അവസ്ഥയെ പറയുക. പ്രോട്ടീന്‍ നഷ്ടപ്പെടുന്നതുമൂലം കണ്ണുകള്‍ക്ക് ചുറ്റുമുള്ള മൃദുവായ കലകളില്‍ ദ്രാവകം അടിഞ്ഞു കൂടുന്നു. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ നിസാരമാക്കി തള്ളിക്കളയാതെ ആരോഗ്യവിദഗ്ധനെ എത്രയും പെട്ടെന്നു സമീപിക്കുക.
കാഴ്ചയ്ക്കു മങ്ങല്‍
കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാവുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്കും നയിച്ചേക്കാം. അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യുന്നു.
വരണ്ടതായ കണ്ണുകള്‍
വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ വരണ്ട കണ്ണുകള്‍ സാധാരണയാണ്. എന്നാല്‍ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകള്‍ സ്ഥിരമായി കാണുകയാണെങ്കില്‍ അത് കാല്‍സ്യം, ഫോസ്‌ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീര്‍ ഉല്‍പാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതോ ആവാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.
ചുവന്ന നിറത്തിലുള്ള കണ്ണുകള്‍
വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥകള്‍ കാരണം കണ്ണുകളില്‍ വീക്കം ഉണ്ടാക്കാം. ഇത് കണ്ണുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. സന്ധി വേദന, നീര്‍വീക്കം, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കണ്ണിന് ചുവപ്പ് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക തന്നെ വേണം.
നിറങ്ങളില്‍ ചിലതു കാണാന്‍ ബുദ്ധിമുട്ട്
വൃക്ക തകരാറുള്ള ചില ആളുകള്‍ക്ക് ചില നിറങ്ങള്‍ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് കാണാം. പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമോ റെറ്റിനയിലെ മാറ്റങ്ങള്‍ മൂലമോ ആകാവുന്നതാണ്. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങള്‍ സാവധാനത്തിലായിരിക്കും അറിയുക. അതുകൊണ്ടുതന്നെ പലപ്പോഴും ഇത് നിസാരവല്‍ക്കരിക്കാറുമുണ്ട്.
The kidneys play a crucial role in filtering waste, excess fluids, and maintaining electrolyte balance in the body. But when kidney function begins to decline — often silently — it can show subtle signs in unexpected areas, like your eyes. Persistent puffiness around the eyes, dry or red eyes, and blurred vision may all indicate underlying kidney dysfunction. These symptoms are linked to protein leakage in the urine (proteinuria), a potential early warning sign of kidney damage. Ignoring these signs can lead to serious health complications. If you notice such changes, consult a healthcare professional promptly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്
National
• 9 hours ago
കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 9 hours ago
'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ
uae
• 9 hours ago
തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം
Kerala
• 10 hours ago
ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി
uae
• 10 hours ago
കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'
International
• 10 hours ago
ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിംഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ
National
• 10 hours ago
'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം
National
• 10 hours ago
ഷെങ്കൻ ഏരിയയിൽ പുതിയ ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ വിമാനക്കമ്പനികൾ
uae
• 10 hours ago
നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ
Football
• 11 hours ago
പാക് അധീന കശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ; അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയാക്കി നടപടി സ്വീകരിക്കണം; നിലപാട് കടുപ്പിച്ച് ഇന്ത്യ
National
• 11 hours ago
ശമ്പള കൈമാറ്റത്തിലെയും സാമ്പത്തിക ഇടപാടുകളിലെയും കാലതാമസം ഒഴിവാക്കണം; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി സഊദി സെന്‍ട്രല്‍ ബാങ്ക്
Saudi-arabia
• 11 hours ago
പുതുച്ചേരിക്ക് സമീപം സ്കൂബ ഡൈവിംഗിനിടെ കടലിൽ മുങ്ങി താഴ്ന്ന് 26 കാരൻ; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് അൾട്രാ
Gadget
• 12 hours ago
റോഡിന് നടുവില്‍ വാഹനം നിര്‍ത്തി, പിന്നാലെ കൂട്ടിയിടി; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 12 hours ago
അപ്പാര്‍ട്മെന്റില്‍ വെച്ച് നിയമവിരുദ്ധമായി ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് നടത്തി; ദുബൈയില്‍ യുവാവ് അറസ്റ്റില്‍
uae
• 13 hours ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ പരാതി, അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ
Kerala
• 13 hours ago
6 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ അതിവിദഗ്ധമായി മോഷ്ടിച്ച് ദമ്പതികൾ; പക്ഷേ സിസിടിവി ചതിച്ചു
crime
• 13 hours ago
അനുമതിയില്ലാതെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിന് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 14 hours ago
'റൊണാൾഡോയെ പുറത്താക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ, ഞാൻ അത് ചെയ്യുമായിരുന്നു' വെളിപ്പെടുത്തലുമായി വെയ്ൻ റൂണി
Football
• 12 hours ago
രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിർമിക്കാൻ ഒരുങ്ങി ഒമാൻ
oman
• 13 hours ago
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു
National
• 13 hours ago