അനുമതിയില്ലാതെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിന് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
അബൂദബി: യുവതിയുടെ സ്വകാര്യത ലംഘിച്ച് അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവിന് 30,000 ദിര്‍ഹം പിഴ ചുമത്തി. ഇതിന് പുറമേ യുവതിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. നേരത്തേ അബൂദബി ക്രിമിനല്‍ കോടതി വിധിച്ച 10,000 ദിര്‍ഹത്തിന് പുറമേ യുവതി നല്‍കിയ സിവില്‍ കേസില്‍ വിധിച്ച 20,000 ദിര്‍ഹം നഷ്ടപരിഹാരവും യുവാവ് നല്‍കണം.
സംഭവത്തെ തുടര്‍ന്ന് തനിക്കുണ്ടായ മാനസിക പ്രയാസവും തന്റെ സല്‍പ്പേരിന് ഉണ്ടായ കളങ്കവും കാണിച്ച് യുവതി സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ക്രിമിനല്‍ കസില്‍ യുവാവ് പ്രതിയാണെന്ന് കണ്ടെത്തിയ വിധി അന്തിമമാണെന്ന് അബൂദബി ഫാമിലി ആന്റ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി നിരീക്ഷിച്ചു.
ധാര്‍മ്മികമോ വൈകാരികമോ ആയി ഒരാള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പറയുന്ന യുഎഇ സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഉദ്ധരിച്ചാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഇതോടെ യുവാവിന്റെ മേല്‍ ചുമത്തിയ ആകെ തുക 30,000 ദിര്‍ഹമായി.
A young man in the UAE has been slapped with a hefty 30,000 dirham fine by the court for unlawfully capturing images or videos of a woman without her permission, highlighting strict privacy laws in the emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."