HOME
DETAILS

സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും ഭാവി പര്യവേഷണം ചെയ്യാൻ യുഎഇയും മസ്‌കും കൈകോർക്കുമോ? മസ്കുമായി കൂടിക്കാഴ്ച നടത്തി യുഎഇ മീഡിയ കൗൺസിൽ ചെയർമാൻ

  
Web Desk
September 27, 2025 | 12:44 PM

uae official meets elon musk abdullah bin muhammad bin butti al hamed discusses innovation and technology

ദുബൈ: യുഎഇ നാഷണൽ മീഡിയ ഓഫീസ്, യുഎഇ മീഡിയ കൗൺസിൽ, ബ്രിഡ്ജ് എന്നിവയുടെ ചെയർമാനായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ്, എക്സ്, സ്പേസ്എക്സ്, ടെസ്‌ല, സ്റ്റാർലിങ്ക് എന്നിവയുടെ സിഇഒ എലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. കാലിഫോർണിയയിലെ പാലോ ആൾട്ടോയിൽ ടെസ്‌ല ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.

സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും ഭാവിയെക്കുറിച്ച് ഇരുവരും വിശദമായ ചർച്ചകൾ നടത്തി. 2025 ഡിസംബറിൽ അബൂദബിയിൽ നടക്കുന്ന ആദ്യ ബ്രിഡ്ജ് ഉച്ചകോടിക്ക് മുന്നോടിയായി ഇരുവരും സഹകരണ സാധ്യതകൾ പരിശോധിച്ചു.

2025 ഡിസംബർ 8 മുതൽ 10 വരെ നടക്കുന്ന ബ്രിഡ്ജ് ഉച്ചകോടിയുടെ ആദ്യ പതിപ്പിൽ പങ്കെടുക്കുന്നതിനായി അൽ ഹമദ്, മസ്കിനെ ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ പരിപാടിയായാണ് ഈ ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നത്. 

കൃത്രിമബുദ്ധി (എഐ), ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. “21-ാം നൂറ്റാണ്ടിന്റെ സമ്പദ്‌വ്യവസ്ഥയുടെ എൻജിനുകൾ” എന്നാണ് ഇവയെ മസ്ക് വിശേഷിപ്പിച്ചത്. താങ്ങാവുന്ന വിലയിൽ ഹരിത ഊർജം ലഭ്യമാകുന്നത് രാജ്യങ്ങൾ ഭാവിയിലെ നവീനതകളെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് നിർണയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ ചെലവിൽ ശുദ്ധമായ ഊർജ്ജവും, നൂതന അടിസ്ഥാന സൗകര്യങ്ങളും ഉള്ള യുഎഇ, ഈ മേഖലയിൽ ആഗോള നേതാവാകാൻ യോഗ്യരാണെന്ന് അൽ ഹമീദ് അഭിപ്രായപ്പെട്ടു. എഐയിലും ഹരിത സാങ്കേതികവിദ്യകളിലും യുഎഇ നടത്തിയ നിക്ഷേപങ്ങളെ പ്രശംസിച്ച മസ്ക്, രാജ്യത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രത്തിന് യുഎഇ നേതൃത്വത്തെ പ്രശംസിച്ചു. 

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും അബൂദബിയുടെ ഉപഭരണാധികാരിയും കൃത്രിമബുദ്ധി, നൂതന സാങ്കേതിക കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാന്റെയും നേതൃത്വത്തിൽ, യുഎഇയെ നൂതന സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി മാറ്റുന്ന ശ്രമങ്ങളെ മസ്ക് എടുത്തുപറഞ്ഞു.

Abdullah bin Muhammad bin Butti Al Hamed, Chairman of UAE National Media Office, UAE Media Council, and Bridge, met with Elon Musk, CEO of X, SpaceX, Tesla, and Starlink, at Tesla's headquarters in Palo Alto, California. Although specific details about the meeting are limited, such high-level interactions often focus on exploring opportunities for collaboration in innovation, technology, and media. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  2 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  2 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  2 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  2 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  2 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  2 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  2 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago