HOME
DETAILS

ഒരു കാള യുവതിയെ പിന്നില്‍ നിന്നും ഒരൊറ്റ കുത്ത്; ആളുയരത്തില്‍ ഉയര്‍ന്നു പൊങ്ങി നിലത്തടിച്ചു വീണ് യുവതി - ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍

  
Web Desk
September 29, 2025 | 3:37 AM

stray bull attacks woman in uttar pradesh shocking video goes viral

ലഖ്‌നൗ:  ഉത്തരേന്ത്യയിലാണ് സംഭവം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വിഡിയോ ആണിത്. ഇതില്‍ പിന്നില്‍ നിന്നു വരുന്ന ഒരു തെരുവ് കാളയുടെ കുത്തേറ്റ് യുവതി വായുവില്‍ ഉയര്‍ന്നു പൊങ്ങി താഴേയ്ക്ക് വീഴുന്ന ദൃശ്യങ്ങളാണ് കാണുന്നത്.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ബബിന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. സെപ്തംബൂര്‍ 25ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെറും 17 സെക്കന്റ് മാത്രമുള്ള വിഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

 

വിശ്വാസത്തിന്റെ പേരില്‍ തെരുവുകളിലേക്ക് ഇറക്കിവിടുന്ന കാളകളും പശുക്കളും വലിയ അപകടങ്ങള്‍ക്ക് കാരണക്കാരാവുന്നുണ്ട്്. എന്നാല്‍ ഇവയെ നിയന്ത്രിക്കാനുള്ള യാതൊരു ശ്രമവും സംസ്ഥാന- പ്രദേശിക ഭരണകൂടങ്ങളില്‍ നിന്നു ഉണ്ടാകാത്തത് പൊതുജനങ്ങളെ വലയ്ക്കുന്നതാണ്. പലപ്പോഴും ഇത്തരം മൃഗങ്ങളുടെ അക്രമണങ്ങള്‍ക്ക് ഇരയാകുന്നത് സാധാരണക്കാരായ വഴി യാത്രക്കാരുമാണ്. 

 

strh.jpg

വിഡിയോ

അങ്കിത് മുട്ട്രിജ എന്ന എക്‌സ് ഹാന്റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വിഡിയോയാണിത്. ഇതില്‍ വളരെ ഇടുങ്ങിയ ഒരു തെരുവിലൂടെ നടന്നു വരുന്ന ഒരു യുവതിയെ കാണാം. ഇവരുടെ കൈയില്‍ ഒരു വടിയുണ്ട്. ഒരു ഓട്ടോയുടെ പിന്നില്‍ നിന്നും സിസിടിവിയുടെ ഭാഗത്തേക്ക് ഇവര്‍ നടന്നു വരുന്നതിനിടെ പിന്നില്‍ നിന്നു ഒരു തെരുവ് കാള നടന്നു വരുന്നതും കാണാം.

കാളയുടെ സാന്നിധ്യത്തില്‍ യുവതി അല്‍പം ഭയത്തിലാണെന്നതും വ്യക്തമാണ്. പെട്ടെന്നാണ് കാള യുവതിയുടെ പിന്നിലൂടെ വന്ന് തന്റെ തല കൊണ്ട് അതിശക്തമായി യുവതിയെ ഇടിക്കുന്നത്. പിന്നാലെ, കാളയുടെ മേലെ കൂടി ഏതാണ്ട് ഒന്നൊന്നര ആള്‍ ഉയരത്തിലേക്ക് യുവതി ഉയര്‍ന്ന് പൊങ്ങി താഴേയ്ക്ക് വീഴുന്നതാണ് കാണുന്നത്. 

യുവതി അനങ്ങാന്‍ കഴിയാതെ കിടക്കുമ്പോള്‍ കാള വീണ്ടും യുവതിക്ക് അടുത്തേക്ക് തന്നെ വരുന്നുണ്ട്. ഈ സമയം ഒരാള്‍ ബൈക്കില്‍ അതുവഴി വന്ന് കാളയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സിസിടിവിയിലെ  ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. 

 

 

A shocking incident from northern India has gone viral after CCTV footage showed a woman being violently attacked by a stray bull. The event took place in Babina village, Jhansi district, Uttar Pradesh, on September 25 around 5 PM.

In the viral 17-second video, a stray bull charges from behind and hits the woman with such force that she is thrown into the air and crashes to the ground. The footage has sparked outrage online due to the severity of the incident and the lack of preventive measures by local authorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago