ബഹ്‌റൈന്‍: പ്രവാസി വര്‍ക്ക്‌പെര്‍മിറ്റുകളും റെസിഡന്‍സി സ്റ്റാറ്റസും മൈഗവ് ആപ്പില്‍ ലഭ്യം
മനാമ: ബഹ്‌റൈനിലെ പ്രവാസി വര്‍ക്ക്‌പെര്‍മിറ്റുകളും റെസിഡന്‍സി സ്റ്റാറ്റസ് വിശദാംശങ്ങളും സര്‍ക്കാരിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ മൈഗവ് ആപ്പില്‍ (MyGov app) ലഭ്യമാക്കും. നിയമവിരുദ്ധമായ തൊഴില്‍ തടയുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റുകളും റെസിഡന്‍സി വിവരങ്ങളും മൈഗവ് ആപ്പില്‍ ദൃശ്യമാവുന്ന രീതിയില്‍ സേവനം ഉടനെ ലഭ്യമാകും.
ബഹ്‌റൈനില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ഇന്‍ഫര്‍മേഷന്‍ & ഇഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) മൈഗവ് ആപ്പ് പുറത്തിറക്കിയതെന്ന് ഇതുസംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ച പാര്‍ലമെന്റിന്റെ സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കിലെ അംഗം ഡോ. മറിയം അല്‍ ദഹീന്‍ പറഞ്ഞു.
bahrain.bh/apps എന്ന വെബ്‌സൈറ്റില്‍ നിന്ന് മൈഗവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
മുഖം തിരിച്ചറിയല്‍ വഴിയുള്ള ബയോമെട്രിക് പ്രാമാണീകരണം ഉള്‍ക്കൊള്ളുന്ന നവീകരിച്ച eKey 2.0 സംവിധാനമാണ് പ്ലാറ്റ്‌ഫോമിന് കരുത്ത് പകരുന്നത്. ഇത് സുരക്ഷയും ഉപയോക്തൃ അനുഭവവും ഗണ്യമായി മെച്ചപ്പെടുത്തുന്നു.
Bahrain could soon enhance its national digital platform by integrating expatriate work permits and residency status details into the MyGov app, as part of a proposed digital transformation aimed at curbing illegal employment and improving access to government services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."