HOME
DETAILS

പാലോട് പൊലിസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതികള്‍ വയനാട്ടില്‍ പിടിയില്‍

  
Web Desk
September 30, 2025 | 7:40 AM

pallode-police-custody-escape-arrest-wayanad

തിരുവനന്തപുരം: മോഷണക്കേസില്‍ പൊലിസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരവെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതികളായ പിതാവും മകനും പിടിയില്‍. പാലോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ അയൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരെയാണ് വയനാട് മേപ്പാടിയില്‍ നിന്നും പിടികൂടിയത്. 

ഒരാഴ്ച മുമ്പ് പാലോട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടോളം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. അന്വേഷണത്തില്‍ ഒരു ചുവപ്പ് കാര്‍ കവര്‍ച്ച നടന്ന ദിവസം പകല്‍ സമയങ്ങളില്‍ സ്ഥാപനങ്ങളുടെ പരിസരത്ത് പലതവണ എത്തി നിരീക്ഷിച്ചതായി കണ്ടെത്തി. ഈ കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അയൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. 

അന്വേഷണത്തിനിടെ ഇവര്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉണ്ടെന്ന് മനസിലാക്കിയ പൊലിസ് ശനിയാഴ്ച രാത്രിയോടെ ഇവിടെ എത്തി ഇരുവരെയും പിടികൂടുകയും കവര്‍ച്ചയ്ക്കായി ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തിരിച്ചുവരുന്നതിനിടെ കടയ്ക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ട ചെറുകുളം ഭാഗത്തെത്തിയപ്പോള്‍ പ്രതികളിലൊരാള്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. 

ഇതുപ്രകാരം വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങിയ പ്രതികള്‍ കൈവിലങ്ങുമായി ഇരുട്ടിലേക്ക് ഓടി മറയുകയായിരുന്നു. പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും ഞായറാഴ്ച വൈകിയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചയോടെ ഡ്രോണുകള്‍ എത്തിച്ചും വ്യാപക പരിശോധന നടത്തിയിരുന്നു. വൈകിട്ടോടെ കൊല്ലത്ത് നിന്നു ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.

 

English Summary: Two robbery suspects, Ayub Khan and his son Saitalavi, who escaped from Pallode police custody while still in handcuffs, have been captured in Meppadi, Wayanad. The duo had been arrested in connection with a series of theft incidents at around eight shops in the Pallode area last week.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  6 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  6 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  6 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  6 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  6 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  6 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  6 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  6 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  6 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  6 days ago