ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി ഏത് ചുമതല വഹിക്കാനും തങ്ങൾ തയ്യാര്‍: ഖത്തര്‍
ദോഹ: ഗസ്സയ്ക്കുള്ള ഖത്തറിന്റെ ഉറച്ച പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി. തുടർച്ചയായ ഇസ്റാഈൽ ആക്രമണങ്ങളിൽ പാടേ തകർന്ന ഗസ്സയുടെ പുനർനിർമ്മാണത്തിനും അവിടുത്തെ ജനങ്ങളെ സഹായിക്കുന്നതിനും ഏത് ചുമതല വഹിക്കാനും തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലെ ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പിന്തുണയും നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് തന്റെ പ്രതിവാര പത്രസമ്മേളനത്തിൽ അൽ അൻസാരി അടിവരയിട്ടു.
“ഇപ്പോൾ പരിഗണനയിലുള്ള ഏതൊരു സംരംഭത്തിനും അത് ബാധകമാകും, എന്തെെങ്കിലും തരത്തിലുള്ള ചുമതലകൾ വഹിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് ഒഴിഞ്ഞുമാറാനാകില്ല, പക്ഷേ എല്ലാ പങ്കാളികളുമായും ചേർന്നാണ് ഞങ്ങൾ അത് ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് നിർദ്ദേശിച്ച ഗാസ സമാധാന പദ്ധതിയുടെ പൂർണമായ രേഖ ഹമാസ് അംഗങ്ങൾക്ക് ഇന്നലെ തന്നെ ലഭിച്ചുവെന്നും അക്കാര്യം ഉത്തരവാദിത്തത്തോടെ പരിശോധിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതിനായി ഒരു യോഗം നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
qatar has announced its readiness to take on a leading role in the reconstruction of gaza, offering support for rebuilding efforts. stay updated on qatar's commitment and the latest developments in gaza's recovery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."