രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ചാക്കയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ആറ്റിങ്ങല്‍ ഇടവ സ്വദേശി ഹസ്സന്‍കുട്ടിക്ക് 65 വര്‍ഷം തടവും 72000 രൂപ പിഴയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍അടക്കമുള്ള വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തിലെ ബലാത്സംഗം അടക്കം അഞ്ച്, ആറ്, ഏഴ് വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2024 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുള്ള പെണ്‍കുട്ടിയെ ടെന്റില്‍ നിന്നും കാണാതാവുകയായിരുന്നു. അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പൊന്തക്കാട്ടില്‍ വച്ച് പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ രാത്രി തന്നെ പൊലിസില്‍ വിവരമറിയിച്ചു. പിറ്റേന്ന് വൈകിട്ടോടെയാണ് കുട്ടിയെ പൊന്തക്കാട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഹസ്സന്‍കുട്ടിയാണ് പ്രതിയെന്ന് കണ്ടെത്തി.
കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ നിന്ന് പീഡനം സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ മുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."