3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. നിലവിൽ ഇന്ത്യൻ സ്കോർ 200 റൺസ് കടന്നിരിക്കുകയാണ്. രണ്ടാം ദിവസം ഇന്ത്യക്കായി സെഞ്ച്വറി കെഎൽ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയത്. നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് രാഹുൽ സ്വന്തം മണ്ണിൽ ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. 3,211 ദിവസങ്ങളുടെ കാത്തിരിപ്പിനു കൂടിയാണ് രാഹുൽ വിരാമമിട്ടത്. 197 പന്തിൽ 100 റൺസാണ് രാഹുൽ നേടിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഇതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാമനായിരിക്കുകയാണ് രാഹുൽ. ആറ് സെഞ്ച്വറികളാണ് രാഹുൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയിട്ടുള്ളത്. ഇത്ര തന്നെ സെഞ്ച്വറികൾ നേടിയ യശ്വസി ജെയ്‌സ്വാൾ, റിഷബ് പന്ത് എന്നിവരാണ് രാഹുലിനൊപ്പമുള്ളത്.
അഞ്ചു സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയെ മറികടന്നാണ് രാഹുലിന്റെ കുതിപ്പ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒമ്പത് സെഞ്ച്വറികൾ വീതം നേടിയ ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ എന്നിവരാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.
ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും മികച്ച പ്രകടനം നടത്തി. 100 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 50 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.യശ്വസി ജെയ്‌സ്വാൾ 54 പന്തിൽ 36 റൺസ് നേടി പുറത്തായി. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
ടാഗെനറൈൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക് അത്തനാസ്, ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്(വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്(ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ജോമെൽ വാരിക്കൻ, ഖാരി പിയറി, ജോഹാൻ ലെയ്ൻ, ജെയ്‌ഡൻ സീൽസ്
KL Rahul scored a century for India in the Test against West Indies. It was after a long nine years that Rahul scored a century in Tests on home soil. With this, Rahul is currently second in the list of players who have scored centuries for India in the World Test Championship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."