
ഉംറ തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

ദുബൈ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകൾക്ക് ഉംറ യാത്ര ഒരു സ്വപ്നമാണ്. എന്നാൽ, വിസക്ക് അപേക്ഷിക്കൽ, ഹോട്ടൽ - ഗതാഗത സൗകര്യം ബുക്ക് ചെയ്യൽ തുടങ്ങിയവ പലപ്പോഴും ആശയക്കുഴപ്പവും കാലതാമസവും ഉണ്ടാക്കാറുണ്ട്.
യുഎഇയിലെ ഉംറ ഓപ്പറേറ്റർമാർ പറയുന്നതനുസരിച്ച്, ഈ പ്രക്രിയ ലളിതമാക്കാൻ നിരവധി മാറ്റങ്ങളാണ് സഊദി അറേബ്യ അവതരിപ്പിച്ചിട്ടുള്ളത്. വിസ അപേക്ഷ മുതൽ ഹോട്ടൽ, ഗതാഗതം വരെ എല്ലാം ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് യാത്ര കൂടുതൽ എളുപ്പമാക്കുന്നു. എന്നാൽ, തീർത്ഥാടകർ ചില നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്.
യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് തീർത്ഥാടകർ അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങൾ ഇവയാണ്:
1) വിസ അപേക്ഷയോടൊപ്പം താമസസൗകര്യം ബുക്ക് ചെയ്യണം.
തീർത്ഥാടകർക്ക് ഇനി ഹോട്ടൽ ബുക്കിംഗുകൾ പിന്നേക്ക് മാറ്റിവക്കാനാകില്ല. ഉംറ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ നുസുക് ആപ്പുമായി ബന്ധിപ്പിച്ച മസാർ സിസ്റ്റത്തിലൂടെ അംഗീകൃത ഹോട്ടൽ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ, സഊദി അറേബ്യയിൽ ബന്ധുക്കളോടൊപ്പം താമസിക്കുമെന്ന് സ്ഥിരീകരിക്കണം.
2) ബന്ധുക്കളോടൊപ്പം താമസിക്കാൻ സഊദി ഐഡി വിവരങ്ങൾ നൽകണം.
കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ താമസിക്കാൻ ഉദ്ദേശിക്കുന്നവർ, ഇവരുടെ ഏകീകൃത സഊദി ഐഡി നമ്പർ നൽകണം, അത് ഉംറ വിസയുമായി നേരിട്ട് ബന്ധിപ്പിക്കും. യാത്രാ പദ്ധതി മാറ്റുകയോ മാറ്റിവയ്ക്കുകയോ ചെയ്താൽ, ആ ഐഡി സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യണം.
3) ടൂറിസ്റ്റ് വിസയിൽ ഉംറ അനുവദനീയമല്ല.
ടൂറിസ്റ്റ് വിസയിൽ ഉംറ നിർവഹിക്കാൻ ഇനി സാധിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ തയടാനും, മദീനയിലെ റിയാദ് ഉൽ ജന്നയിലേക്കുള്ള പ്രവേശനം നിഷേധിക്കക്കാനും സാധ്യതയുണ്ട്.
4) ഉംറ വിസ നിർബന്ധം.
എല്ലാ തീർത്ഥാടകരും നുസുക് പ്ലാറ്റ്‌ഫോമിലൂടെ ഇ-വിസയോ അംഗീകൃത ഓപ്പറേറ്റർമാർ വഴി പാക്കേജോ ബുക്ക് ചെയ്ത് ഉംറ വിസയ്ക്ക് അപേക്ഷിക്കണം.
5) കർശനമായ യാത്രാ പദ്ധതി നിയമങ്ങൾ.
വിസയ്ക്ക് അപേക്ഷിക്കുമ്പോൾ യാത്രാ പദ്ധതി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് മാറ്റാനോ മാറ്റിവയ്ക്കാനോ കഴിയില്ല. കൂടാതെ, അനുവദിച്ച കാലാവധിക്കപ്പുറം താമസിക്കുന്നത് കനത്ത ശിക്ഷകൾക്ക് കാരണമാകും.
6) ചില രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ.
യുകെ, യുഎസ്, കാനഡ, അല്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള വിസ ഉള്ളവർക്കോ അവിടങ്ങളിൽ താമസിക്കുന്നവർക്കോ വിസ ഓൺ അറൈവൽ ലഭിക്കും.
7) വിമാനത്താവളത്തിൽ ബുക്കിംഗ് പരിശോധിക്കും.
നിങ്ങൾ സഊദിയിൽ എത്തുമ്പോൾ, നുസുക്കിലോ മസാറിലോ ഉള്ള ഹോട്ടൽ, ഗതാഗത ബുക്കിംഗുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. ബുക്കിംഗുകൾ നഷ്ടപ്പെട്ടാൽ പിഴ ഈടാക്കുകയോ തുടർന്നുള്ള യാത്ര നിഷേധിക്കപ്പെടുകയോ ചെയ്യാം.
8) അംഗീകൃത ടാക്സികളും ഗതാഗതവും മാത്രം.
തീർത്ഥാടകർ നുസുക് ആപ്പ് വഴി രജിസ്റ്റർ ചെയ്ത ടാക്സികളോ ട്രെയിനുകളോ മുൻകൂട്ടി ബുക്ക് ചെയ്ത ഗതാഗത സേവനങ്ങളോ മാത്രം ഉപയോഗിക്കണം.
അംഗീകൃത ടാക്സികൾ, ബസുകൾ, അല്ലെങ്കിൽ ട്രെയിനുകൾ നിർബന്ധമാണ്. വിമാനത്താവളത്തിൽ നിന്നുള്ള ഏതെങ്കിലും റാൻഡം ടാക്സികൾ ഉപയോഗിക്കാൻ കഴിയില്ല.
9) ട്രെയിൻ നിയമങ്ങളും സമയക്രമവും.
പ്രധാനപ്പെട്ട ഒരു ഗതാഗത മാർഗമാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ. എന്നാൽ, ഇത് രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു.
അവസാന ട്രെയിനിന് ശേഷം എത്തുന്നവർ മറ്റൊരു അംഗീകൃത ഗതാഗതം മുൻകൂട്ടി ബുക്ക് ചെയ്യണം. അല്ലെങ്കിൽ, പ്രശ്നങ്ങൾ നേരിടേണ്ടിവരും.
10) നിയമലംഘനങ്ങൾക്ക് കനത്ത പിഴ.
നിയമങ്ങൾ ലംഘിക്കുന്ന തീർത്ഥാടകർക്കും ഏജന്റുമാർക്കും അധികൃതർ കനത്ത പിഴ ചുമത്തും. അനധികൃത ടാക്സികൾ മുതൽ അനുവദിച്ച കാലാവധിക്കപ്പുറം താമസിക്കുന്നത് വരെയുള്ള ഏതൊരു ലംഘനത്തിനും കുറഞ്ഞത് 750 ദിർഹം മുതൽ പിഴ ഈടാക്കും.
Millions of Muslims worldwide dream of embarking on the sacred journey of Umrah. However, the process can be daunting, involving visa applications, hotel bookings, and transportation arrangements. Here's a comprehensive guide to simplify your Umrah travel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജകുടുംബങ്ങളും എണ്ണ വ്യവസായികളുമടക്കം നിരവധി പേർ; എന്നാൽ യുഎയിലെ ഏറ്റവും ധനികനായ വ്യക്തി ഇദ്ദേഹമാണ്; കൂടുതലറിയാം
uae
• 2 hours ago
ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്
uae
• 2 hours ago
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്
Kerala
• 3 hours ago
ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം
National
• 3 hours ago
3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു
Cricket
• 3 hours ago
സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്
International
• 3 hours ago
ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍
Kerala
• 4 hours ago
യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്
uae
• 4 hours ago
സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 4 hours ago
പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 4 hours ago
വെറും ആറ് പന്തിൽ ലോക റെക്കോർഡ്; പുതിയ ചരിത്രം സൃഷ്ടിച്ച് 21കാരൻ
Cricket
• 5 hours ago
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Kerala
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഒക്ടോബർ 11 വരെ താൽക്കാലികമായി അടച്ചിടും; പ്രഖ്യാപനവുമായി ആർടിഎ
uae
• 6 hours ago
1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ
Cricket
• 6 hours ago
'ആർ.എസ്.എസ് ഏകാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന'; ഗാന്ധിജിയുടെ നിരീക്ഷണം ആയുധമാക്കി കോൺഗ്രസ്
National
• 8 hours ago
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും
Kerala
• 9 hours ago
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
National
• 9 hours ago
ലഡാക്കില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
National
• 16 hours ago
ഐ ലവ് മുഹമ്മദ് കാംപയിന്: മുസ്ലിംവേട്ട തുടര്‍ന്ന് യു.പി പൊലിസ്, വ്യാപക അറസ്റ്റും ബുള്‍ഡോസര്‍ രാജും
National
• 7 hours ago
തനിയെ...തളരാത്ത ദൃഢനിശ്ചയത്തോടെ യാത്ര തുടരുന്നു; സുമുദ് ഫ്ലോട്ടില്ലയില്‍ ശേഷിക്കുന്ന ഏക കപ്പല്‍ ഹൈറിസ്ക് സോണില്‍
International
• 7 hours ago
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
Kerala
• 7 hours ago