
ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന് ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണ്ണപ്പാളിയുമായി ചെന്നൈയില്‍ ചടങ്ങ് സംഘടിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. 2019 ലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നടന് ജയറാമിനെയും ഗായകന് വീരമണി രാജുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്ക്കട്ടിള എന്ന് അവകാശപ്പെട്ടാണ് അമ്പത്തൂരിലെ ഫാക്ടറിയില്‍ പ്രദര്‍ശനവും പൂജയും സംഘടിപ്പിച്ചത്. അമ്പട്ടൂരിലെ പൂജയ്ക്ക് ശേഷം കട്ടിളപ്പടി നടന് ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും പൂജാമുറിയില്‍ വച്ച് പൂജിക്കുകയും ചെയ്തു.
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കെ. ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണപ്പാളി എത്തിച്ചത്. 2019 ല്‍ ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ എന്ന പേരിലാണ് സ്വര്‍ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുന്‍ശാന്തിക്കാരനായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി. ക്ഷേത്രത്തില്‍ വച്ച് ഇത് എല്ലാവരെയും കാണിച്ചശേഷം കൊണ്ടുപോകുകയായിരുന്നുവെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി വിശ്വംഭരന് സ്വകാര്യ ചാനലിനോട് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റി മുമ്പ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു.
വ്യവസായി വിവേക് ജെയിന്, മറ്റൊരു വ്യവസായി, ഉണ്ണികൃഷ്ണന് പോറ്റി എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തിയിരുന്നു. എന്നാല്‍ അന്ന് അറ്റകുറ്റപ്പണിക്കായി ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളി 39 ദിവസത്തിനു ശേഷമാണ് ഹൈദരാബാദില്‍ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2019 ല്‍ വിവേക് ജെയിന് ഒരു മാധ്യമത്തിന് നല്കിയ വാര്‍ത്ത വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണന് പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപ്പിരിവിന്റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരില്‍ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണന് പോറ്റിക്കെതിരേ നേരത്തെതന്നെ ഉണ്ടായിരുന്നു.
അതേസമയം, ആരാണ് ഉണ്ണികൃഷ്ണന് പോറ്റിയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരമില്ല.
അതിനിടെ ശബരിമല വിവാദം രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം. സ്പോണ്‍സറെ പഴിചാരി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവസ്വം ബോര്‍ഡിന് ആവില്ലെന്നും അയ്യപ്പന്റെ പണം എടുത്തവര്‍ ഒരുകാലത്തും ഗതി പിടിക്കില്ലെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരനും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ആവശ്യപ്പെട്ടു.
ഇതിനിടെ, ഉണ്ണികൃഷ്ണന് പോറ്റിയെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താനുള്ള വിജിലന്‍സ് നിര്‍ദേശത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന് പോറ്റി ഇന്നലെ കാരേറ്റിലെ വീട്ടിലെത്തി.
ഉണ്ണികൃഷ്ണന് പോറ്റിക്ക് കുരുക്ക് മുറുകുന്നു
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായി വിജിലന്‍സിന് വിവരം ലഭിച്ച സാഹചര്യത്തില്‍, ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണം പൂശുന്ന കരാര്‍ ഏറ്റെടുത്ത സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് കുരുക്ക് മുറുകുന്നു. അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് സൂചന.
ഈ പണം ഇയാള്‍ ബ്ലേഡ് പലിശയ്ക്ക് നല്‍കിയിരുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. കര്‍ണ്ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനികരായ അയ്യപ്പഭക്തരാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇര.
ഒരു സമര്‍പ്പണത്തിനായി ഇയാള്‍ പലരില്‍ നിന്ന് പണം വാങ്ങുകയും അതില്‍ ഓരോ ആളുകളുടെയും പണം ഉപയോഗിച്ചാണ് സമര്‍പ്പണം നടത്തിയതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും.
English Summary: New revelations have emerged about a 2019 religious ceremony in Chennai involving Unnikrishnan Potty, who is currently under scrutiny in the Sabarimala gold plate controversy. According to reports, the ceremony featured the Sabarimala gold plate and was organized by Potty himself. Prominent personalities including actor Jayaram and singer Veeramani Raju were invited and took part in the event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്
uae
• 2 hours ago
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്
Kerala
• 3 hours ago
ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം
National
• 3 hours ago
ഉംറ തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്
Saudi-arabia
• 3 hours ago
3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു
Cricket
• 3 hours ago
സുമുദ് ഫ്ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്
International
• 3 hours ago
യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്
uae
• 4 hours ago
സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 4 hours ago
പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്സോഴ്സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 4 hours ago
ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ
latest
• 5 hours ago
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Kerala
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഒക്ടോബർ 11 വരെ താൽക്കാലികമായി അടച്ചിടും; പ്രഖ്യാപനവുമായി ആർടിഎ
uae
• 5 hours ago
1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ
Cricket
• 6 hours ago
ഐ ലവ് മുഹമ്മദ് കാംപയിന്: മുസ്ലിംവേട്ട തുടര്‍ന്ന് യു.പി പൊലിസ്, വ്യാപക അറസ്റ്റും ബുള്‍ഡോസര്‍ രാജും
National
• 7 hours ago
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും
Kerala
• 9 hours ago
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
National
• 9 hours ago
ലഡാക്കില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
National
• 16 hours ago
കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം
National
• 17 hours ago
തനിയെ...തളരാത്ത ദൃഢനിശ്ചയത്തോടെ യാത്ര തുടരുന്നു; സുമുദ് ഫ്ലോട്ടില്ലയില്‍ ശേഷിക്കുന്ന ഏക കപ്പല്‍ ഹൈറിസ്ക് സോണില്‍
International
• 7 hours ago
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
Kerala
• 7 hours ago
പൗരത്വക്കേസിൽ മൗനം; നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല
Kerala
• 8 hours ago