HOME
DETAILS

പാഠപുസ്തക പരിഷ്‌കരണം: കുടിശ്ശിക 5 കോടി; അധ്യാപകര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ച് എസ്.സി.ഇ.ആര്‍.ടി

  
എ. മുഹമ്മദ് നൗഫൽ
October 04 2025 | 03:10 AM

Textbook revision Dues of Rs 5 crore SCERT denies benefits to teachers

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാഠപുസ്തക രചനയിലും പരിശീലന മൊഡ്യൂളുകള്‍ തയാറാക്കുന്നതിലും പങ്കെടുത്ത അധ്യാപകർക്ക് അലവന്‍സോ യാത്രാപ്പടിയോ നല്‍കാന്‍ തയാറാകാതെ എസ്.സി.ഇ.ആര്‍.ടി. അലവൻസ് വിതരണം ചെയ്തിട്ട് രണ്ടുവർഷമായി. അഞ്ചുകോടിയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. അധ്യാപകര്‍, വിഷയവിദഗ്ധര്‍, പാഠപുസ്തക ചെയര്‍മാന്‍ എന്നിവര്‍ക്കാണ്  രണ്ടുവർഷമായി ആനുകൂല്യങ്ങൾ ലഭിക്കാത്തത്.

അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം, പരിശീലനത്തിനുള്ള മൊഡ്യൂള്‍ എന്നിവ തയാറാക്കുന്നതും സംസ്ഥാനതലം മുതല്‍ അധ്യാപക പരിശീലനത്തിന് നേതൃത്വം നല്‍കുന്നതുമായ 800ല്‍ അധികം അധ്യാപകരാണ് രണ്ടുവർഷമായി പാഠപുസ്തക രചനയിൽ പങ്കെടുത്തിരുന്നത്. അലവൻസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അധ്യാപക സഹായികളുടെ രചനാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് അടുത്തിടെ പ്രതിഷേധിച്ചിരുന്നു.  ഇതുകാരണം അധ്യാപക സഹായികള്‍ യഥാസമയം വിതരണം ചെയ്യാനായിട്ടില്ല. ഇത് അക്കാദമിക പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

അക്കാദമികവര്‍ഷം പകുതിയിലേറെ പിന്നിട്ടിട്ടും പത്താം ക്ലാസിലെ ഗണിതശാസ്ത്രത്തിന് അഞ്ച് യൂനിറ്റിന് പകരം മൂന്ന് യൂനിറ്റിന്റെ അധ്യാപക സഹായികള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫണ്ട് വാങ്ങിയെടുക്കുന്നതിലും അനുവദിച്ച ഫണ്ടിന്റെ കണക്കുകള്‍ ധനവകുപ്പില്‍ സമര്‍പ്പിക്കുന്നതിലും എസ്.സി.ഇ.ആര്‍.ടിയുടെ ഫിനാന്‍സ് വിഭാഗം അനാസ്ഥ കാണിച്ചതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. സ്റ്റാര്‍സ് (STARS) പ്രൊജക്റ്റില്‍ നിന്ന് മൊഡ്യൂള്‍ നിര്‍മാണത്തിനായി അനുവദിച്ച രണ്ടേകാല്‍ കോടി രൂപ പോലും കഴിഞ്ഞ അഞ്ചുമാസമായി വിതരണം ചെയ്തിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അഞ്ചുമാസമായിട്ടും പാലിക്കപ്പെട്ടില്ല. കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളിലേക്കും നിയമനടപടികളിലേക്കും പോകാന്‍ ഒരുങ്ങുകയാണ് പാഠപുസ്തക രചനയില്‍ പങ്കെടുത്ത അധ്യാപകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

Kerala
  •  15 hours ago
No Image

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ

crime
  •  15 hours ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'

Cricket
  •  15 hours ago
No Image

അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്

Kerala
  •  16 hours ago
No Image

അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു

Kerala
  •  16 hours ago
No Image

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:  പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Kerala
  •  16 hours ago
No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  17 hours ago
No Image

സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ

Kerala
  •  17 hours ago
No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  17 hours ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  17 hours ago