HOME
DETAILS

കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വർധിക്കുന്നു; നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട്

  
ജലീൽ അരുക്കുറ്റി 
October 04 2025 | 04:10 AM

Violence and murders against children are increasing in Kerala National Crime Records Bureau report

കൊച്ചി: കൊലപാതകങ്ങളും ആത്മഹത്യകളും വർധിച്ചുവരുമ്പോൾ അതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനം വ്യക്തിവൈരാഗ്യമായി മാറുന്നു. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2023ലെ റിപ്പോർട്ട് പ്രകാരം ദേശീയതലത്തിൽ കൊലപാതകങ്ങൾ കുറഞ്ഞെങ്കിലും കേരളത്തിൽ വർധിച്ചതായാണ് കണക്ക്. 

2022 ൽ 28,522 കൊലപാതക കേസുകളായിരുന്നെങ്കിൽ 2023ൽ 2.8 ശതമാനം കുറഞ്ഞ് 27,721 ആയി. എന്നാൽ കേരളത്തിൽ 2022ൽ 334 എന്നത് ഒരു വർഷം പിന്നിടുമ്പോൾ 352 ആയി വർധിച്ചു. കൊലപാതകങ്ങളിൽ അധികവും വ്യക്തിവൈരാഗ്യം മൂലമാണ്. 158 എണ്ണവും വ്യക്തിവൈരാഗ്യമായിരുന്നു. എട്ടെണ്ണം പ്രയണക്കൊലകളും ആറെണ്ണം അവിഹിതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും. തുടർ വർഷങ്ങളിലും കേരളത്തിൽ കുറവ് ഉണ്ടായിട്ടില്ലെന്നാണ് കണക്ക്. രാജ്യത്ത് 2023ലെ  കൊലപാതകങ്ങളിൽ 3,458 എണ്ണം വ്യക്തിവൈരാഗ്യത്തിലുള്ള കൊലപാതകങ്ങളായിരുന്നു. തർക്കത്തെതുടർന്നുണ്ടായവയുടെ എണ്ണം 9,209 ആണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങളും വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.  ആത്മഹത്യയുടെ കാര്യത്തിലും കേരളം പിന്നിലല്ല. ആത്മഹത്യയിൽ ആറാം സ്ഥാനത്താണെങ്കിൽ ആത്മഹത്യാ നിരക്കിൽ മൂന്നാം സ്ഥാനത്താണ്. 30.6. മുന്നിലുള്ളത് ആൻഡമാനും സിക്കിമുമാണ്. 

രാജ്യത്ത് 2023ൽ 1,71,418 പേർ ആത്മഹത്യ ചെയ്തപ്പോൾ കേരളത്തിൽ 10,972 പേരാണ് ഉൾപ്പെട്ടത്.  ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ 19 ശതമാനമാണെങ്കിൽ കേരളത്തിൽ വിദ്യാസമ്പരായവരിൽ 21.9 ശതമാനമാണ്. കൂട്ട ആത്മഹത്യയിലും കേരളം മുന്നമാതാണ്. 2023 ൽ കേരളത്തിൽ 17 കൂട്ട ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാടും  രാജസ്ഥാനുമാണ് കേരളത്തിന് മുന്നിലുള്ളത്. 

കർഷക ആത്മഹത്യ വർധിച്ചുവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2023 ലെ റിപ്പോർട്ടുപ്രകാരം ഒരു ദിവസം ഒരു കർഷകൻ എന്ന നിലയിലാണ് ആത്മഹത്യ ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത്. 2023 ൽ രാജ്യത്ത് 10,786 പേരാണ് കാർഷിക മേഖലയിൽ ജീവൻ ഒടുക്കിയത്.  ഇവരിൽ 4,690 പേർ കർഷകരാണെങ്കിൽ 6,096 പേർ കർഷക തൊഴിലാളികളാണ്. ഓരോ മാസവും മുപ്പത് പേർ എന്ന നിലയിലാണ് കാർഷിക മേഖലയിൽ ആത്മഹത്യചെയ്യുന്നത്. ഇതിൽ 137 പേരും തൊഴിലാളികളും 663 പേർ സ്ത്രീകളായിരുന്നു.

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ ഓരോ വർഷവും വലിയ വർധനവ്. അഞ്ച് വർഷത്തിനിടയിൽ 23524 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരമാണിത്. 2020ൽ 3042 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021ൽ 3516 കേസുകളായിരുന്നു. 2022,23,24 കാലയളവിൽ നാലായിരത്തിന് മുകളിലാണ് കേസുകൾ. യഥാക്രമം 4518, 4641, 4594 എന്നിങ്ങനെയാണ് കേസുകൾ. ഈ വർഷം ആഗസ്റ്റ് വരേ മാത്രം 3213 കേസുകളും റിപ്പോർട്ട് ചെയ്തു. 
അതിക്രമം കൂടുതലും നടക്കുന്നത് വീടുകളിൽത്തന്നെയാണ് എന്നതാണ് ഞെട്ടിക്കുന്നത്. ഇക്കാലയളവിലെ പ്രതികളിൽ 76 ശതമാനം പേരും കുട്ടികൾ അറിയുന്നവരോ അവരുമായി ബന്ധമുള്ളവരോ ആണ്. 

ബന്ധുക്കളോ സുഹൃത്തുക്കളോ കമിതാക്കളോ അയൽക്കാരോ എല്ലാം ഉൾപ്പെടും. പിതാവിൽ നിന്നും അടുത്ത ബന്ധുവിൽ നിന്നും വരെ പീഡനം ഉണ്ടാവുന്നുണ്ട്. പല കുട്ടികളും പുറത്തുപറയുന്നത് സ്‌കൂളുകളിലെ കൗൺസലിങ്ങുകളിലാണ്. കഞ്ചാവും മയക്കുമരുന്നും നൽകി പീഡനത്തിന് ഇരയാക്കുന്നതും വർധിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും പദ്ധതികളും ബോധവൽക്കരണ പരിപാടികളും ശക്തമായി നടപ്പാക്കുമ്പോഴും കുട്ടികൾക്ക് നേരെയുള്ള ലൈംഗികപീഡന കേസുകൾ കൂടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

Kerala
  •  a day ago
No Image

'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം

Football
  •  a day ago
No Image

ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA

uae
  •  a day ago
No Image

ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്

National
  •  a day ago
No Image

പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം

International
  •  a day ago
No Image

ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി

National
  •  a day ago
No Image

ഭർത്താവിന്റെ സംശയ രോ​ഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്

crime
  •  a day ago
No Image

'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  a day ago
No Image

ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു

Football
  •  a day ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി

Saudi-arabia
  •  a day ago