സിബിഎസ്ഇ ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്; പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം; അപേക്ഷ ഒക്ടോബര്‍ 23 വരെ
സിബിഎസ്ഇ 2025 ലെ ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷ വിളിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 23 വരെ അപേക്ഷിക്കാം. പുതിയ അപേക്ഷ നല്‍കുന്നതിനും, കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷ പുതുക്കുന്നതിനും അവസരമുണ്ട്.
യോഗ്യത
ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
നിലവില്‍ സിബിഎസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പ്ലസ് വണിന് അഡ്മിഷന്‍ നേടിയവരായിരിക്കണം.
രക്ഷകര്‍ത്താക്കള്‍ക്ക് ഒറ്റപ്പെണ്‍കുട്ടി ആയിരിക്കണം.
ഈ അധ്യായന വര്‍ഷം ട്യൂഷന്‍ ഫീ പ്രതിമാസം 2500 രൂപയില്‍ കവിയാന്‍ പാടില്ല.
എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീ 6000 രൂപവരെ ആവാം.
വാര്‍ഷിക കുടുംബ വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
സ്‌കോളര്‍ഷിപ്പ്
പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. പരമാവധി രണ്ടുവര്‍ഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലാണ് തുക അനുവദിക്കുക.
മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം സ്‌കോളര്‍ഷിപ്പായി ലഭിക്കും.
അപേക്ഷ
സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍, യോഗ്യത, അപേക്ഷ പ്രോസ്‌പെക്ടസ് എന്നിവ https://www.cbse.gov.in/cbsenew/scholar.html വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ സൈറ്റില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ 2025ല്‍ പുതുക്കുന്നതിന് പ്ലസ് വണ്ണില്‍ 70 ശതമാനത്തില്‍ മാര്‍ക്ക് നേടിയിരിക്കണം.
CBSE Single Girl Child Scholarship - 2025 Application invited. apply till october 23
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."