HOME
DETAILS

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

  
Web Desk
October 06 2025 | 07:10 AM

chinnakkanal-elephant-attack-farmer-killed-idukki

ഇടുക്കി: ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം.  പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി(62) ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ്  ജോസഫിനെ കാട്ടാന ആക്രമിച്ചത്. 

ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.  ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. റാപ്പിഡ് റെസ്‌പോണ്ട് ടീമിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശൂര്‍ മലക്കപ്പാറയില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. കറുകുറ്റി സ്വദേശി എലുവത്തിങ്കല്‍ വീട്ടില്‍ സെബിനും കുടുംബവും സഞ്ചരിച്ചകാറാണ് ആനക്കൂട്ടം ആക്രമിച്ചത്. ദമ്പതികളും അവരുടെ പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവദിവസം മലക്കപ്പാറയിലേക്കുള്ള യാത്രാമധ്യേ കാര്‍ കേടായതിനെ തുടര്‍ന്ന് സെബിനും കുടുംബവും വാഹനത്തിന് പുറത്തിറങ്ങി ബോണറ്റ് തുറന്ന് പരിശോധിക്കുന്നതിനിടെ ആനക്കൂട്ടം സമീപത്തെത്തിയത്. ഈ സമയം അതുവഴി വന്ന ഒരു ട്രാവലര്‍ വാഹനത്തില്‍ കയറി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഴച്ചാല്‍ വനംവകുപ്പ് ഓഫീസില്‍ സംഭവം അറിയിക്കുകയും ചെയ്തു.

രാത്രിയോടെ ബന്ധുക്കളുമായി വീണ്ടും സ്ഥലത്തെത്തിയെങ്കിലും കാറിന് ചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ തിരിച്ചുപോകേണ്ടി വന്നു. അടുത്ത ദിവസം പകല്‍ കാറെടുക്കാനെത്തിയപ്പോള്‍ വാഹനം പൂര്‍ണമായും തകര്‍ന്ന നിലയില്‍ കണ്ടെത്തി. കൂടാതെ, കാറില്‍ നിന്നും ഹെഡ്ലൈറ്റുകളും ആന്‍ഡ്രോയ്ഡ് സെറ്റും മോഷണം പോയതായും കണ്ടെത്തി.

സംഭവത്തെക്കുറിച്ച് സെബിന്‍ പോലീസില്‍ പരാതി നല്‍കി. മോഷണവും ആനക്കൂട്ടത്തിന്റെ ആക്രമണവും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

English Summary: A 62-year-old farmer, Joseph Veluchamy from Panniyar, tragically lost his life in an elephant attack near Chinnakkanal, Idukki, Kerala. The incident occurred around 11:45 AM while he was working at a plantation in Chundale. The wild elephant suspected in the attack is believed to be the notorious "Chakkakomban", part of a herd of around 14 elephants.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  20 hours ago
No Image

ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും

uae
  •  20 hours ago
No Image

തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും

Kerala
  •  20 hours ago
No Image

11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

National
  •  20 hours ago
No Image

മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ

Kerala
  •  21 hours ago
No Image

ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്‌ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  21 hours ago
No Image

ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ​ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം

Kerala
  •  21 hours ago
No Image

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ​ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

International
  •  21 hours ago
No Image

വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ

crime
  •  21 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago