HOME
DETAILS

ഇസ്‌റാഈൽ തന്നെ പറയുന്നു; ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ - കൊടും ക്രൂരതയുടെ രണ്ടാണ്ട്

  
October 07 2025 | 01:10 AM

two years of gaza genocide and cruel attack of israel

ഇസ്‌റാഈൽ ഗസ്സയിൽ നടത്തുന്ന കൊടും ക്രൂരതയ്ക്ക് ഇന്ന് രണ്ടാണ്ട് തികയുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ആക്രമണം അതിക്രൂരമായ വംശഹത്യയിലേക്ക് മാറിയതിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. രണ്ട് വര്ഷം പിന്നിടുമ്പോഴും, കുഞ്ഞുങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾ മരിച്ചുവീണിട്ടും ഇസ്‌റാഈൽ തങ്ങളുടെ വംശഹത്യ തുടരുകയാണ്. ഇസ്‌റാഈലിലെ പ്രമുഖ സന്നദ്ധ ജീവകാരുണ്യ സംഘടനകളായ ബെൽസലെം, ഫിസിഷ്യൻസ് ഫോർ ഹ്യൂമൺ റൈറ്റ്‌സ് എന്നീ സംഘടനകൾ രൂക്ഷമായ ഭാഷയിലാണ് ഇസ്‌റാഈൽ അധിനിവേശത്തെ വിവരിക്കുന്നത്. ഇരു സംഘടനകളും പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്, ഗസ്സയിൽ ഇസ്‌റാഈൽ നടപ്പിലാക്കുന്നത് വംശഹത്യ തന്നെ എന്നാണ്. 

പതിനായിരങ്ങൾ നാടുകടത്തപ്പെട്ടു. സർവതും ഇട്ടെറിഞ്ഞ് ലക്ഷക്കണക്കിന് മനുഷ്യർ പലായനം ചെയ്തു. കുട്ടികളെയും സ്ത്രീകളെയും പ്രായമുള്ളവരെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി, അതിജീവനത്തിനുള്ള ഉപാധികൾ ഒന്നൊന്നായി ഇല്ലാതാക്കി. തുടങ്ങിയ അതിക്രൂരതകൾ അക്കമിട്ട് നിരത്തിയാണ് ബെൽസലെമും ഫിസിഷ്യൻ ഫോർ ഹ്യൂമൺ റൈറ്റ്‌സും അവരുടെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 

അന്താരാഷ്ട്ര നിയമങ്ങളിൽ നിർവചിച്ച വിധത്തിൽ വംശഹത്യകൾ ഇസ്രാഈൽ ഗസ്സയിൽ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഫലസ്തീനികളുടെ സമ്പൂർണ നാശം, പട്ടിണി, സ്ഥിരമായ കുടിയിറക്കം ഈ മൂന്ന് കാര്യങ്ങൾ സാധ്യമാക്കുക വഴി  വംശഹത്യയാണ് ഇസ്‌റാഈൽ ലക്ഷ്യമിടുന്നതെന്ന് ഇരു സംഘടനകളും പറയുന്നു. 

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കൾ, വൈദ്യുതി, കുടിവെള്ളം, ഭക്ഷണ ലഭ്യത എന്നിവയുൾപ്പെടെയുള്ള ജീവൻ നിലനിർത്തൽ ഉപാധികൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കി  ജനങ്ങളെ സമ്പൂർണമായി തുടച്ചുനീക്കലാണ് ലക്ഷ്യം. ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും കണക്കുകൾ ഉദ്ധരിച്ച് സമാനമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

തങ്ങളുടെ സർക്കാർ നടത്തുന്ന മനുഷ്യത്വ രഹിതമായ കൊടിയ ക്രൂരതകളോട് ഇസ്‌റാഈലിലെ ബഹുഭൂരിപക്ഷവും എതിർപ്പുയർത്തുകയാണ്. യുദ്ധം ഏതെങ്കിലും ഒരാൾക്കല്ല, മാനവരാശിക്കുതന്നെ വിപത്താണെന്ന് തിരിച്ചറിഞ്ഞവർ ഗസ്സ അധിനിവേശത്തെയും വംശഹത്യയെയും നഖശിഖാന്തം എതിർത്തു. 

തുടക്കത്തിൽ ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ നെതന്യാഹു ഭരണകൂടം അടിച്ചമർത്തിയെങ്കിലും പിന്നീട് സർക്കാരിനെതിരായ വികാരം ശക്തിപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഹമാസ് സംഘം ബന്ദിയാക്കിയവരുടെ ബന്ധുക്കൾ പോലും യുദ്ധം അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയതോടെ നെതന്യാഹു ആഭ്യന്തരമായും വിചാരണ ചെയ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം

National
  •  6 hours ago
No Image

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

uae
  •  7 hours ago
No Image

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു

Kuwait
  •  7 hours ago
No Image

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍

oman
  •  7 hours ago
No Image

ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ

Cricket
  •  7 hours ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി 

Kerala
  •  8 hours ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

Kerala
  •  8 hours ago
No Image

ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago
No Image

ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി

Kerala
  •  9 hours ago
No Image

'നമ്മുടെ കണ്‍മുന്നില്‍ വെച്ച് ഒരു ജനതയെ ഒന്നാകെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ഗസ്സയെ നാം മറന്നു കളയരുത്'  ഗ്രെറ്റ തുന്‍ബര്‍ഗ് 

International
  •  10 hours ago