കനത്ത മഴയില്‍ ഡാം തുറന്നു വിട്ടു; കുത്തൊഴുക്കില്‍ പെട്ട് സ്ത്രീ ഒലിച്ചു പോയത് 50 കിലോമീറ്റര്‍
കൊല്‍ക്കത്ത: കനത്ത മഴയില്‍ ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് കുത്തൊഴുക്കില്‍ പെട്ട് അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാരും പൊലിസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഡാമിലെ വെള്ളം തുറന്നു വിട്ടിരുന്നു. ഇതൊന്നും ദാമോദര്‍ നദിയിലേക്ക് കുളിക്കാന്‍ പോയ വയോധിക അറിഞ്ഞിരുന്നില്ല. കനത്ത മഴയില്‍ നദി നിറഞ്ഞു കവിയുകയും ഡാം തുറന്നു വിടുകയും ചെയ്തതോടെ നദിയിലെ കുത്തൊഴുക്ക് രൂക്ഷമാവുകയും വയോധിക ഒലിച്ചു പോവുകയുമായിരുന്നു.
പൊലിസും ഗ്രാമവാസികളും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 50 കിലോ മീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇത് ഒരുത്ഭുതകരമായ രക്ഷപ്പെടലാണെന്ന് നാട്ടുകാര്‍ തന്നെ പറഞ്ഞു. ഉടന്‍ തന്നെ വയോധികയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും നാട്ടുകാര്‍ പറയുന്നു.
'ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ നദിയില്‍ കുളിക്കാന്‍ പോയതാണ്, അപ്പോഴാണ് കൂത്തൊഴുക്കില്‍ ഒലിച്ചുപോയത്. ഗ്രാമവാസികള്‍ രക്ഷിക്കുന്നതുവരെ ഞാന്‍ എങ്ങനെയോ ഒരിടത്ത് പിടിച്ചു നിന്നു എന്നാണ് ടുഡു പറഞ്ഞത്.
In a remarkable incident from Jagat village in Purba Bardhaman district, West Bengal, a 65-year-old woman named Mathuri Tudu was swept away by the strong current of the Damodar River after heavy rains led to the opening of a dam. She was dragged nearly 50 kilometers downstream before being miraculously rescued by local residents and police. The woman had gone to bathe in the river unaware that the dam gates had been opened due to continuous heavy rainfall. The sudden surge in water caused the river to overflow, creating a powerful current that swept her away.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."