മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം മഞ്ചേശ്വരത്ത്
കാസര്‍ഗോഡ്: യുവ അധ്യാപികയെയും ഭര്‍ത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാറിലാണ് സംഭവം. പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന അജിത്ത്(35), വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്.
കടുത്ത സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് ഇവര്‍ ഇവിടെനിന്നും മടങ്ങിയത്.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇവരെ പരിസരവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലിസ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്.
English Summary: A young couple was found dead after allegedly consuming poison at their home in Kadambara, under Manjeshwar police station limits. The deceased are Ajith (35), who worked in painting and polishing, and his wife Swetha (27), a teacher at a private school near Vorkady Bakery Junction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."