ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; കൊച്ചു കുഞ്ഞ് ഉള്‍പെടെ മരണം, നിരവധി പേര്‍ക്ക് പരുക്ക്
ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യം വംശഹത്യ വ്യാപകമായിക്കിയിട്ട് രണ്ടു വര്‍ഷം. 2023 ഒക്ടോബര്‍ 7 മുതലാണ് ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം തുടങ്ങിയത്. ഹമാസ് ഇസ്റാഈലില്‍ ഖുദ്സ് പ്രളയം എന്ന പേരില്‍ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗസ്സയെ ഇസ്റാഈല്‍ ആക്രമിച്ചത്. അന്നു തുടങ്ങിയ വംശഹത്യ ഇപ്പോഴും തുടരുകയാണ്.
ഗസ്സയില്‍ വെടിനിര്‍ത്തിയെന്ന് യു.എസ് അവകാശപ്പെടുമ്പോഴും ഇസ്‌റാഈല്‍ ആക്രമണം തുടരുകയുമാണ്. വംശഹത്യയുടെ രണ്ടാം വാര്‍ഷിക ദിനമായ ഇന്നും അതിശക്തമായ ആക്രമണമാണ് ഇസ്‌റാഈല്‍ സൈന്യം നടത്തിയത്. തെക്കന്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു കൊച്ച് കുഞ്ഞ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇന്നലെ 24 പേര്‍ കൊല്ലപ്പെട്ടു.
ഹമാസിനെ ലക്ഷ്യം വയ്ക്കുന്നു എന്ന പേരില്‍ ഇസ്റാഈല്‍ ആക്രമണം നടത്തിയത് സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന സാധാരണക്കാര്‍ക്ക് നേരെയാണ്. 67,000 പേര്‍ ഒരു വര്‍ഷം കൊണ്ട് കൊല്ലപ്പെടുകയും 1.70 ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആയിരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിലുണ്ട്. 36 ആശുപത്രികളില്‍ 34 ഉം ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ആശുപത്രികള്‍ക്ക് നേരെ 400 ആക്രമണങ്ങള്‍ നടന്നു. 150 ആംബുലന്‍സുകളും ആക്രമണത്തില്‍ തകര്‍ന്നു. ഗസ്സയുടെ 80 ശതമാനം പേരും പലായനം ചെയ്യപ്പെട്ടു. 19 ലക്ഷം പേരാണ് പലായനം ചെയ്യപ്പെട്ടത്.
ഗസ്സയിലെ 88 ശതമാനം ഭൂമിയും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്റാഈല്‍ നിര്‍ദേശം നല്‍കിയത്. 317 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഒഴിയാന്‍ നിര്‍ദേശിച്ചത്.
അതിനിടെ, ഗസ്സയില്‍ യു.എസിന്റെ സമാധാന പദ്ധതി സംബന്ധിച്ച് ഇസ്‌റാഈലും ഹമാസും ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നേരിട്ടല്ലാത്ത ചര്‍ച്ച തുടങ്ങി. ആദ്യ ഘട്ടം വിജയകരമെന്നാണ് സൂചന. തിങ്കളാഴ്ച ചെങ്കടല്‍ റിസോര്‍ട്ട് നഗരമായ ശാം എല്‍-ഷൈഖില്‍ നടന്ന കൂടിക്കാഴ്ച 'പോസിറ്റീവ്' ആയിരുന്നുവെന്നും നിലവിലെ ചര്‍ച്ചകള്‍ എങ്ങനെ തുടരുമെന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ച ഇന്നും തുടരും. ശാം അല്‍ ഷെയ്ഖിലാണ് ചര്‍ച്ച നടക്കുന്നത്. ഗസ്സയില്‍ വെടിനിര്‍ത്തുക, ഇസ്‌റാഈല്‍ സൈന്യത്തെ ഗസ്സയില്‍നിന്ന് പിന്‍വലിക്കുക, തടവുകാരെ കൈമാറുക എന്നീ ദൗത്യങ്ങളാണ് സമാധാന കരാറിന്റെ ഭാഗമായുള്ളത്.
കഴിഞ്ഞ മാസം ഖത്തറില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്‌റാഈലി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഹമാസ് നേതാക്കളായ ഖലീല്‍ അല്‍-ഹയ്യ , സഹെര്‍ ജബാരിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഹമാസിനെ പ്രതിനിധീകരിക്കുന്നത്. റോണ്‍ ഡെര്‍മറാണ് ഇസ്‌റാഈലിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇസ്‌റാഈലിന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥ സംഘവും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
israel continues its deadly airstrikes on gaza, killing a young child and injuring several others. the latest wave of violence has sparked global outrage and renewed calls for ceasefire.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."