നിങ്ങളുടെ ഇഷ്ടങ്ങളില്‍ ഇന്നും ഈ ഉല്‍പന്നങ്ങളുണ്ടോ... ഗസ്സയിലെ കുഞ്ഞുമക്കളുടെ ചോരയുടെ മണമാണതിന്
ഗസ്സ: വംശഹത്യയുടെ ഇരകളായ ഗസ്സക്ക് വേണ്ടി എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന ആലോചനയില്‍ നിന്ന് ഇനിയും പുറത്തു കടക്കാത്തവരോടാണ്. ഏറെയൊന്നും പണിപ്പെടാതെ എന്നാല്‍ ചെയ്യാനാവുന്ന ഒരു വലിയ കാര്യം. അതാണ് ബഹിഷ്‌ക്കരണം. ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തില്‍ പോലും നമുക്കേറെ സുപരിചിതമായ സമരമുറ. ബഹിഷ്‌ക്കരണങ്ങള്‍ ഏറെ വിപ്ലവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന് കാലം സാക്ഷിയാണ്.
ഇസ്‌റാഈലിനൊപ്പം എന്ന കാരണത്താല്‍ ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് മിഡില്‍ ഈസ്റ്റില്‍ നിന്നും ആരംഭിച്ച് യൂറോപ്പിലേക്കും ഏഷ്യയിലേക്കും പടര്‍ന്ന ബഹിഷ്‌കരണ ക്യാംപയിന്‍ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. ഈ ബഹിഷ്‌ക്കരണങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് കനത്ത ആഘാതവുമേല്‍പിച്ചിട്ടുണ്ട്. കാക്കകോള, പെപ്‌സികോ, മക്‌ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്‌സ്, നൈക്ക് തുടങ്ങിയ കമ്പനികള്‍ വമ്പന്‍ തിരിച്ചടി നേരിട്ടതായി കണക്കുകല്‍ വ്യക്തമാക്കുന്നു.
മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിംഗ്, സ്റ്റാര്‍ബക്‌സ്, കെ.എഫ്.സി, പിസ്സ ഹട്ട് ഭക്ഷ്യ-പാനീയ മേഖലകളിലെ കമ്പനികളാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്റ്റാര്‍ബക്‌സ് ഉള്‍പെടെ കമ്പനികളുടെ നിരവധി ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടി. മക്‌ഡൊണാള്‍ഡിന്റെ ആഗോള വില്‍പ്പന 2024ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 0.1% കുറയുകയും 2025ന്റെ ആദ്യ പാദത്തില്‍ 1% കുറയുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് കമ്പനിക്ക് നാല് വര്‍ഷത്തിനിടയിലെ ഇത്രയും ഇടിവ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗസ്സക്കെതിരായ ഇസ്‌റാഈലിന്റെ യുദ്ധം ചില വിദേശ വിപണികളിലെ പ്രകടനത്തെ സ്വാധീനിച്ചുവെന്ന് കമ്പനി തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ഫ്രാഞ്ചൈസിയായ ഡൊമിനോസ് പിസ്സയുടെ കാര്യവും തിരിച്ചല്ല. 2025 ജൂണില്‍ കമ്പനി 3.7 മില്യണ്‍ ആസ്ട്രേലിയന്‍ ഡോളറിന്റെ (2.4 മില്യണ്‍ ഡോളര്‍) നഷ്ടം രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി റെസ്റ്ററന്റുകള്‍ അടച്ചു പൂട്ടി. സ്റ്റാര്‍ബക്സും തുടര്‍ച്ചയായ തിരിച്ചടി നേരിട്ടു. 2025ലെ മൂന്നാം പാദത്തില്‍ സ്റ്റാര്‍ബക്സിന്റെ വരുമാനം 2% കുറഞ്ഞത്. മൂന്ന് പാദങ്ങളിലും കമ്പനി വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഡസന്‍ കണക്കിന് ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുകയും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയിടുന്നതായി കമ്പനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കെ.എഫ്.സി, പിസ്സ ഹട്ട്, ക്രിസ്പി ക്രെം തുടങ്ങിയ യു.എസ് ഭക്ഷ്യ ബ്രാന്‍ഡുകളെല്ലാം 2024ല്‍ വന്‍ ഇടിവാണ് കാണിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയാണ് 2025ന്റേയും സ്ഥിതി.
2025ന്റെ രണ്ടാം പാദത്തില്‍ കൊക്കക്കോളയുടെ ആഗോള വില്‍പ്പന 1% കുറഞ്ഞപ്പോള്‍ പെപ്സികോയുടെ വില്‍പ്പനയില്‍ 0.3% ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധിനിവേശ പലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌റാഈലി ഭക്ഷ്യ നിര്‍മാതാക്കളായ ഒസെമില്‍ നിയന്ത്രണ ഓഹരി ഉടമയായ നെസ്ലെക്കും വന്‍ തിരിച്ചടിയുണ്ടായി.
ബഹിഷ്‌ക്കരിക്കേണ്ട ഉല്‍പന്നങ്ങള്‍ എങ്ങനെ അറിയാം
ബഹിഷ്‌ക്കരിക്കേണ്ട ഉല്‍പന്നങ്ങള്‍ അറിയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നിരവധി സൈറ്റുകളും ലിസ്റ്റുകളും നമുക്ക് ബഹിഷക്കരണവുമായി ബന്ധപ്പെട്ട് ലഭിക്കുന്നതാണ്. ബഹിഷ്‌കരിക്കേണ്ട ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ വിവിധ ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.
No Thanks (നോ താങ്ക്‌സ്) എന്നത് ഇത്തരത്തില്‍ ഒരു ആപ്. ഹംഗറിയില്‍ കഴിയുന്ന ഫലസ്തീനിയായ അഹ്‌മദ് ബഷ്ബഷ് രൂപകല്‍പന ചെയ്തതാണ് 'No Thanks' ആപ്. 2023 നവംബര്‍ 13ന് പുറത്തിറക്കിയ ഈ ആപ്പ് ലക്ഷക്കണക്കായ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നാം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നത്തിന്റെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താന്‍ അത് ബഹിഷ്‌ക്കരിക്കേണ്ട ലിസ്റ്റില്‍ പെട്ടതാണോ എന്ന് അറിയാന്‍ കഴിയും. ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഇസ്‌റാഈല്‍ ഉല്‍പന്നമാണെങ്കില്‍ 'നോ താങ്ക്‌സ്' എന്ന് ചുവപ്പുനിറത്തില്‍ കാണിക്കുന്ന വിധത്തിലാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
https://www.boycotzionism.com/ എന്ന വെബ്‌സൈറ്റില്‍ ബഹിഷ്‌കരിക്കേണ്ട ഉല്‍പന്നങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്. അഡിഡാസ്, ഏരിയല്‍, ആമസോണ്‍, കാരിഫോര്‍, ബര്‍ഗര്‍ കിങ്, കൊകൊ കോള, ഡെല്‍, ഡിസ്‌നി, ഡൗ, ഫന്റ, ഗില്ലെറ്റ്, ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍, എച്ച് ആന്‍ഡ് എം, എച്ച്.പി, ഇന്റല്‍, കെ.എഫ്.സി, ലെയ്‌സ്, ലിപ്ടണ്‍, എല്‍ ഒറീല്‍, മക്‌ഡൊണാള്‍, മെഴ്‌സിഡസ് ബെന്‍സ്, മൗണ്ടെയ്ന്‍ ഡ്യൂ, മാക്, നെസ്‌കഫെ, ഒറിയോ, ഓറല്‍ ബി, പാമ്പേഴ്‌സ്, പെപ്‌സി, പിസ ഹട്ട്, പ്യൂമ, സീമെന്‍സ്, സ്‌നിക്കേഴ്‌സ്, സ്‌പ്രൈറ്റ്, സ്റ്റാര്‍ ബക്‌സ്, വാള്‍മാര്‍ട്ട്, വാള്‍ട്ട് ഡിസ്‌നി, സാറ, സെവന്‍ അപ്, 5 സ്റ്റാര്‍, അജിനോമോട്ടോ, ബ്ലൂംബെര്‍ഗ്, ബോണ്ടി തുടങ്ങി ചിരപരിചിതമായതും അല്ലാത്തതുമായ നിരവധി കമ്പനികള്‍ ബഹിഷ്‌കരിക്കേണ്ട പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."