HOME
DETAILS

ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്‍, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന് 

  
Web Desk
October 07 2025 | 06:10 AM

Lawyer Who threw Shoe at Chief Justice Claims Divine Inspiration Says Ready to Face Jail

ന്യൂഡല്‍ഹി: കോടതിമുറിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിക്കു നേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലാണെന്ന് അഭിഭാഷകന്‍.  തന്റെ പ്രവൃത്തിയില്‍ ഖേദമില്ലെന്നും ഭയമില്ലെന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും പ്രതി അഡ്വ. രാകേഷ് കിഷോര്‍ വ്യക്തമാക്കി. മൂന്ന് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത ശേഷം നടപടി വേണ്ടതില്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 71 കാരനായ രാകേഷ് കിഷോറിനെ പൊലിസ് വിട്ടയച്ചിരുന്നു.

സനാതന ധര്‍മത്തെ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ എന്ന 71 കാരനായ അഭിഭാഷകന്‍ തന്റെ കാലില്‍ ധരിച്ചിരുന്ന സ്‌പോര്‍ട്‌സ് ഷൂസ് ഊരിമാറ്റി ചീഫ് ജസ്റ്റിസിനു നേരെ എറിയാന്‍ ശ്രമിച്ചത്. അഭിഭാഷകനെ ഉടന്‍ സുരക്ഷാജീവനക്കാര്‍ കോടതിയില്‍നിന്ന് പുറത്താക്കി. പിന്നാലെ ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസ് നല്‍കാന്‍ ചീഫ് ജസ്റ്റിസ് തയാറാകാത്തതിനെത്തുടര്‍ന്ന് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. ഇയാളുടെ ഷൂവും തിരിച്ചു നല്‍കി.

ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നതു കേട്ട ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ പിടികൂടി കോടതി മുറിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. അതേസമയം, ബഹളം ഉണ്ടായിരുന്നിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി കേസ് കേള്‍ക്കുന്ന നടപടികള്‍ തുടര്‍ന്നു. ഇതൊന്നും എന്റെ ശ്രദ്ധമാറ്റുന്ന കാര്യമല്ലെന്നും നിങ്ങളുടെയും ശ്രദ്ധമാറേണ്ടതില്ലെന്നുമായിരുന്നു ഗവായിയുടെ പ്രതികരണം.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തില്‍ വിഷ്ണു വിഗ്രഹം നവീകരിച്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണങ്ങളില്‍ അഭിഭാഷകന് അതൃപ്തിയുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ സനാതന ധര്‍മത്തിനു നേരെയുള്ള അപമാനം ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതി മുദ്രാവാക്യം മുഴക്കി. പൊലിസ് പരിശോധനയില്‍ ഇക്കാര്യം എഴുതിയ പേപ്പറുകളും ഇയാളില്‍നിന്ന് കണ്ടെടുത്തു. മയൂര്‍ വിഹാര്‍ സ്വദേശിയാണ് പ്രതിയായ അഭിഭാഷകന്‍.

അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താന്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം സുപ്രിംകോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലിസ് പോകാന്‍ അനുവദിക്കുകയായിരുന്നു.

സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. പ്രൊഫഷനല്‍ പെരുമാറ്റത്തിന്റെയും മര്യാദയുടെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ രാജ്യത്തെ കോടതിയിലൊന്നും അഭിഭാഷകനായി വാദം ഉന്നയിക്കാനും പ്രാക്ടീസ് ചെയ്യാനും കിഷോറിന് കഴിയില്ല.

പ്രതിഷേധിച്ച് അഭിഭാഷക സംഘടനകള്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സുപ്രിംകോടതി ബാര്‍ അസോസിയേഷനും സുപ്രിംകോടതി അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും അഭിഭാഷകന്റെ നടപടിയില്‍ ശക്തമായി അപലപിച്ചു. തങ്ങളുടെ താല്‍ക്കാലിക അംഗമായ അഭിഭാഷകനെതിരേ ഉചിതമായ അച്ചടക്ക നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. ജുഡിഷ്യല്‍ സ്വാതന്ത്ര്യത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. മാന്യതയുടെയും അച്ചടക്കത്തിന്റെയും ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസത്തെ ഗുരുതരമായി തകര്‍ക്കുന്നുവെന്നും ബാര്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ഈ പെരുമാറ്റം ബെഞ്ചും ബാറും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്ന പരസ്പര ബഹുമാനത്തിന്റെ അടിത്തറയെ തകര്‍ക്കുന്നതാണെന്ന് അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസിനെതിരെ ഉണ്ടായത് അഭൂതപൂര്‍വവും, ലജ്ജാകരവും, വെറുപ്പുളവാക്കുന്നതുമായ നടപടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥക്കും നിയമവാഴ്ചക്കും മേലുള്ള ആക്രമണമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മനുഷ്യനെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

A lawyer accused of throwing a shoe at the Chief Justice claims he acted under divine inspiration and expresses willingness to serve jail time. The controversial act has sparked legal and political debates across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്

Football
  •  a day ago
No Image

യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ

uae
  •  a day ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

uae
  •  a day ago
No Image

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

International
  •  a day ago
No Image

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്

Cricket
  •  a day ago
No Image

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

National
  •  a day ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  a day ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  a day ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  a day ago
No Image

ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ

crime
  •  a day ago