HOME
DETAILS

പിങ്ക് കാരവന്‍ ഷാര്‍ജയില്‍ 10 മുതല്‍; സൗജന്യ സ്തനാര്‍ബുദ പരിശോധനകളും പ്രവര്‍ത്തനങ്ങളും

  
October 07 2025 | 02:10 AM

Pink Caravan in Sharjah from 10 Free breast cancer screenings and activities

ഷാര്‍ജ: കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളുമായി പിങ്ക് കാരവന്‍ ഈ മാസം ഷാര്‍ജയിലെ അല്‍ ജാദയിലേക്ക് തിരിച്ചെത്തുന്നു. കമ്മ്യൂണിറ്റി പരിപാടിയുടെ രണ്ടാം പതിപ്പ് ഈ മാസം 10 മുതല്‍ 12 വരെ വൈകീട്ട് 5 മുതല്‍ രാത്രി 11 വരെ നടക്കും. മൂന്ന് ദിവസത്തെ കാംപയിനില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ നടത്താനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും പ്രായമായവര്‍ക്കായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയും. തത്സമയ വിനോദം, വര്‍ക്ക്‌ഷോപ്പുകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പരിപാടിയില്‍ ഉണ്ടായിരിക്കും. 40 വയസിനു മുകളിലുള്ളവര്‍ക്ക് മാമോഗ്രാം പരിശോധനകളും ലഭിക്കും (ഇത് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും).

സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിന്റെയും ചികിത്സയുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സിന്റെ ഒരു സംരംഭമാണ് പിങ്ക് കാരവന്‍. കാംപയിന്‍ ഭാഗമായി, എട്ട് ഫിക്‌സഡ് ക്ലിനിക്കുകളും വലുതും ചെറുതുമായ മൊബൈല്‍ യൂണിറ്റുകളുടെ ഒരു കൂട്ടവും രാജ്യ വ്യാപകമായി 86ലധികം സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കും. പ്രതിരോധം, ചികിത്സ, പതിവ് പരിശോധനകളുടെ പ്രാധാന്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ വര്‍ക്ക്‌ഷോപ്പുകള്‍ക്കൊപ്പം ആയിരക്കണക്കിന് സൗജന്യ സ്‌ക്രീനിംഗുകളും നല്‍കും.

മാത്രമല്ല, ഈ മാസം 25ന് ദുബൈ സെവന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'ബാറ്റില്‍ കാന്‍സര്‍ ചലഞ്ചി'ല്‍ സംരംഭം സാന്നിധ്യം കണ്ടെത്തും. സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു മൊബൈല്‍ ക്ലിനിക് ദിവസം മുഴുവന്‍ സ്ഥലത്തുണ്ടാകും. പരിപാടിയില്‍ ഒരു ഫിറ്റ്‌നസ് ചലഞ്ചും ഉള്‍പ്പെടുന്നു. കൂടാതെ, മിഡില്‍ ഈസ്റ്റിലെ ആദ്യ ലൈസന്‍സുള്ള ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമായ യല്ല ഗൈവ് വഴി 'FOCP ഃ ബാറ്റില്‍ കാന്‍സര്‍ 2025' കാംപയിനിനായി ഫണ്ട് സ്വരൂപിക്കുകയും ചെയ്യും. ഈ മാസം 18 വ്യാഴാഴ്ച സൈക്ലിംഗ് വിത്ത് റിക്‌സോസിന്റെ അഞ്ചാം പതിപ്പിനായി ഈ സംരംഭം റിക്‌സോസ് മറീന അബൂദബിയുമായി സഹകരിക്കും.

The Pink Caravan is returning to Aljada, Sharjah, this month with a number of family-friendly activities. The second edition of the community event is running from October 10-12 between 5pm and 11pm. During the three-day campaign, one can get  free breast cancer screenings, attend talks, and engage in activities for people of ages. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ

Kerala
  •  a day ago
No Image

അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്

Football
  •  a day ago
No Image

യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ

uae
  •  a day ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

uae
  •  a day ago
No Image

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

International
  •  a day ago
No Image

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്

Cricket
  •  a day ago
No Image

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

National
  •  a day ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  a day ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  a day ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  a day ago