ഗസ്സയിലെ കൊടുംക്രൂരത: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധത്തെരുവ് ഇന്ന്
കോഴിക്കോട്: ഗസ്സയിൽ തുടരുന്ന ഇസ്‌റാഈലിൻ്റെ കൊടും ക്രൂരതക്കെതിരേ ശബ്ദമുയർത്തിയും പീഡനമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ചും ഇന്ന് വൈകീട്ട് ഏഴിന് എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധത്തെരുവ് നടക്കും.
ഗസ്സയിൽ ഇപ്പോൾ നടക്കുന്ന നരവേട്ടയ്ക്ക് രണ്ട് വർഷം പൂർത്തിയാവുന്ന ഇന്ന് സംസ്ഥാനത്തെ 200 മേഖലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധത്തെരുവ് നടക്കുന്നത്. മാനുഷിക മൂല്യങ്ങൾ ചവിട്ടിമെതിച്ച് ഇസ്‌റാഈൽ നടത്തുന്ന ക്രൂരതക്കെതിരേ പരിപാടി ശക്തമായ മുന്നറിയിപ്പായിമാറും.
ആശുപത്രികൾ ബോംബിട്ട് തകർത്തും കുട്ടികളെയും പ്രായമായവരെയും സ്ത്രീകളെയും ക്രൂരമായ നിലയിൽ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്റാഈൽ നിലപാടിനെതിരേ തെരുവുകൾ ഉണരേണ്ടതുണ്ട്. മേഖലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പ്ലക്കാർഡുകൾ ഉയർത്തിയും മദ്രാവാക്യം മുഴക്കിയും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയും സമാപന ചടങ്ങിൽ പ്രഭാഷണവും ശാന്തിക്കായി പ്രാർഥനയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."