HOME
DETAILS

സ്വര്‍ണവിലയില്‍ ഇന്നും റെക്കോര്‍ഡ്; 90,000 തൊടാന്‍ 520 കൂടി 

  
Web Desk
October 07 2025 | 04:10 AM

Gold Price Hits Record High in Kochi Nears 90000 Per Sovereign

കൊച്ചി: ഇന്നും സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. 90,000 തൊടാന്‍ 520 കൂടി എന്നിടത്താണ് സ്വര്‍ണവില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ആയിരത്തോളം രൂപയുടെ വര്‍ധനയാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരുപവന്‍സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും അടക്കം ഒരുലക്ഷത്തിനടുത്ത് ചിലവാകും.

ഇന്നലെ ഗ്രാമിന് 125 രൂപയുടെ വര്‍ധിച്ച് 11,070 രൂപയായിരുന്നു. പവന് 1000 രൂപയാണ് ഇന്നലെ കൂടിയത്. 88,560 രൂപയായിരുന്നു ഇന്നലത്തെ പവന്‍ വില. 

ഇന്നത്തെ വില അറിയാം
89,480 രൂപയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില. 920 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 115 രൂപ കൂടി 11,185 ആയി

24 കാരറ്റ് 
ഗ്രാമിന് 125 രൂപ കൂടി 12,202
പവന് 1000 രൂപ കൂടി 97,616

22 കാരറ്റ് 
ഗ്രാമിന് 115 രൂപ കൂടി 11,185
പവന് 920 രൂപ കൂടി 89,480

18 കാരറ്റ്
ഗ്രാമിന് 94 രൂപ കൂടി 9,152
പവന് 752 രൂപ കൂടി 73,216 


14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 70 രൂപ കൂടി 7170 രൂപയായും ഉയര്‍ന്നു. ആഗോള വിപണിയിലും സ്വര്‍ണം ചരിത്ര മുന്നേറ്റം തുടരുകയാണ്. 3,974.78 ഡോളറാണ് ട്രായ് ഔണ്‍സിന് വില. റെക്കോഡ് നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു മാസത്തിനിടെ കൂടിയത്....
11,840 രൂപയാണ് സ്വര്‍ണത്തിന് ഒരുമാസത്തിനിടെ കൂടിയത്. സെപ്തംബര്‍ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍, സെപ്തംബര്‍ 30-ന് 86,760 രൂപയായി.

ഒക്ടോബര്‍ മാസത്തിലും ഇത് വര്‍ധനവ് തുടരുകയാണ്. ഒക്ടോബര്‍ 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കുതിപ്പായിരുന്നു. അതിനിടക്ക് നേരിയ കുറവും രേഖപ്പെടുത്തി. ഒക്ടോബര്‍ 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്നു.

സ്വര്‍ണവില പവന് ഒരു ലക്ഷമാവാന്‍ അധികം താമസമുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.ആ ഗോളവിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന രൂപയുടെ വിലയും മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. മാത്രമല്ല വിവാഹ സീസണും തുടങ്ങാനിരിക്കുകയാണ്. ഈ സമയത്ത് വില കുത്തനെ വര്‍ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്വാന്‍സ് ബുക്കിങ് ഉപയോഗപ്പെടുത്താം
ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് ഗുണം ചെയ്യും. മിക്കവരുമിപ്പോള്‍ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കെല്ലാം ഇങ്ങനെ ചെയ്യുന്നത് വഴി വലിയ ലാഭമുണ്ടാകും.പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ത്ത് ഒരു പവന്റെ ആഭരണത്തിന് വന്‍ വില നല്‍കേണ്ട അവസ്ഥയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ

Kerala
  •  a day ago
No Image

അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്

Football
  •  a day ago
No Image

യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ

uae
  •  a day ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

uae
  •  a day ago
No Image

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

International
  •  a day ago
No Image

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്

Cricket
  •  a day ago
No Image

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

National
  •  a day ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  a day ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  a day ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  a day ago