HOME
DETAILS

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍ ശൃംഖലയുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

  
Web Desk
October 07 2025 | 07:10 AM

Construction work is progressing on the Hafeet Rail Network in Oman

 

മസ്‌കത്ത്: ഒമാനിലെ സുഹാറിനെയും അബുദബിയെയും ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹഫീത് റെയില്‍ ശൃംഖലയുടെ (Hafeet Rail Network) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. സുഹാര്‍ തുറമുഖം വഴി 3,800ലധികം റെയിലുകള്‍ എത്തിച്ചതോടെ റെയില്‍വേ ലിങ്കിനായുള്ള ട്രാക്ക്‌ലേയിങ് ആരംഭിച്ചിട്ടുണ്ട്. 238 കിലോമീറ്ററാണ് സുഹാര്‍ സിറ്റിയെയും യുഎഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലയുടെ ദൂരം.

റെയില്‍ ശൃംഖലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 50 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് ഗ്ലോബല്‍ റെയില്‍ സമ്മേളനത്തില്‍ ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക് അറിയിച്ചു. അബൂദബിയില്‍ ഗ്ലോബല്‍ റെയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിസിസി റെയില്‍വേയുടെ ഭാഗമായ മുബദാലയിലെ യുഎഇയുടെ ഇത്തിഹാദ് റെയില്‍, ഒമാനിലെ അസ്യാദ് ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഹഫീത് റെയില്‍. ഒമാനും യുഎഇയും തമ്മില്‍ ഇത്തരത്തിലുള്ള ആദ്യ എയര്‍റെയില്‍ ഇടനാഴിയാണിത്. ഈ സുപ്രധാന നടപടി മേഖലയിലെ ചലനാത്മകത, വ്യാപാരം, സാമ്പത്തിക സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കും.

 

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയിലൂടെ സംയോജിതവും തടസ്സമില്ലാത്തതുമായ കണ്ടെയ്‌നര്‍ ഗതാഗത സേവനം നല്‍കാന്‍ കരാര്‍ ലക്ഷ്യമിടുന്നു. ചരക്ക് ഗതാഗതം, തുറമുഖ പ്രവര്‍ത്തനങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സ്, ചരക്ക് ഏകീകരണം, അവസാനത്തെ മൈല്‍ ഡെലിവറി എന്നിവയും സേവനത്തില്‍ ഉള്‍പ്പെടുന്നു.

സുല്‍ത്താനേറ്റ് ഓഫ് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മില്‍ ഇന്റര്‍മോഡല്‍ ട്രെയിന്‍ സര്‍വീസുകള്‍ നല്‍കുന്നതിന് അസ്യാദ് ലോജിസ്റ്റിക്‌സുമായി ഹാഫിത് റെയില്‍ കമ്പനി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. സുഹര്‍ തുറമുഖത്തെ ജനറല്‍ കാര്‍ഗോ ടെര്‍മിനലിലൂടെയും സി. സ്റ്റെയ്ന്‍വെഗ് ഒമാന്‍ എല്‍എല്‍സി നടത്തുന്ന ഫ്രീസോണിലൂടെയും റെയില്‍വേ ട്രാക്കുകളുടെ ആദ്യ കയറ്റുമതി അടുത്തിടെ ഹഫീത് റെയില്‍വേയ്ക്ക് ലഭിച്ചു.

 


Work on the 238-kilometre Hafeet Rail network linking the city of Suhar and Abu Dhabi is progressing at a steady pace. Shadi Malak, CEO of Etihad Rail, revealed at the recently held Global Rail conference in Abu Dhabi that the project is edging close to the finish line.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  2 days ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  2 days ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  2 days ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  2 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  2 days ago
No Image

ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ ശ്രമങ്ങൾ: യുഎഇയിലെ പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  2 days ago
No Image

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം; കുമ്മനം രാജശേഖരന്‍

Kerala
  •  2 days ago
No Image

​ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നും പിടിച്ച യുഎഇ നിവാസിയെ വിട്ടയച്ച് ഇസ്റാഈൽ

uae
  •  2 days ago