അബൂദബിയില്‍ ഉണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി റൂമില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു
ദുബൈ: അബൂദബിയില്‍ ഉണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കിയ ശേഷം റൂമില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ശ്രീഹരിയില്‍ എം.വിസുദേവന്റെ മകന്‍ ഹരിരാജ് സുദേവന്‍ (37) ആണ് മരിച്ചത്. അബുദാബിയില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യയെയും മകനെയും വിമാനത്താവളത്തിലെത്തിച്ച് അവരെ യാത്രയാക്കി റൂമില്‍ മടങ്ങിയെത്തിയ ഉടന്‍ ദേസാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അബൂദബി ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
മാതാവ്: ബീനാ സുദേവ്. ഇന്ത്യന്‍ റെയില്‍വേയിലെ ഡോക്ടറായ അനു അശോകാണ് ഭാര്യ. ഇഷാന്‍ ഏക മകനാണ്.
A young Malayali expatriate collapsed and died in Abu Dhabi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."