HOME
DETAILS

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

  
Web Desk
October 08, 2025 | 4:25 PM

cases against journalists for exposing religious bias in up hospital opposition parties slam yogi government

ലഖ്നൗ: ഉത്തർപ്രദേശിലെ ജോൺപൂരിൽ ഗർഭിണിയായ മുസ് ലിം സ്ത്രീയെ മതപരമായ കാരണങ്ങളാൽ ചികിത്സിക്കാൻ വിസമ്മതിച്ച ഡോക്ടറെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച രണ്ട് മാധ്യമപ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സംഭവത്തെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ചപ്പോൾ, ബിജെപി സംഭവത്തെ അടിസ്ഥാനരഹിതമെന്ന് വിളിച്ച് തള്ളിക്കളഞ്ഞിരുന്നു.

ചീഫ് മെഡിക്കൽ സൂപ്രൻഡന്റ് (സിഎംഎസ്) ഡോ. മഹേന്ദ്ര ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്‌വാലി പൊലിസ് സ്റ്റേഷനിൽ മായങ്ക് ശ്രീവാസ്തവ, മുഹമ്മദ് ഉസ്മാൻ എന്നീ മാധ്യമപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റ് ചെയ്തത്. ലേബർ റൂമിൽ ബലമായി അതിക്രമിച്ച് കയറി, വീഡിയോകൾ ചിത്രീകരിച്ചു, ആശുപത്രിയിലെ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തി എന്നാണ് ആരോപണം. 

പ്രസവത്തിനായി ജില്ലാ വനിതാ ആശുപത്രിയിലെത്തിയ ഷാം പർവീൻ എന്ന യുവതിയെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്ടർ തയ്യാറായില്ലെന്ന് യുവതിയും കുടുംബവും ആരോപിച്ചിരുന്നു. 

"ഞാൻ ഒരു മുസ് ലിം സ്ത്രീയെ ചികിത്സിക്കില്ല," ഡോക്ടർ പർവീണിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷൻ തിയറ്ററിലേക്ക് പ്രവേശിപ്പിക്കാതെ യുവതിയെ അവഗണിച്ചുവെന്നും ആരോപണമുണ്ട്. 

എന്നാൽ, സിഎംഎസ് ഡോ. ഗുപ്ത ആരോപണങ്ങൾ നിഷേധിച്ചു. സെപ്റ്റംബർ 30-ന് രാത്രി 9:30-ഓടെ പർവീണിനെ ആശുപത്രിയിൽ എത്തിച്ചതാണെന്നും, ഡ്യൂട്ടി ഡോക്ടർ അവരെ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "മതത്തെ അടിസ്ഥാനമാക്കി അത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തി ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ട്," പിടിഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് രാഷ്ട്രീയ മാനം നൽകിയ പൊലിസ് നടപടിയെ സമാജ്‌വാദി പാർട്ടി എംഎൽഎ രാഗിണി സോങ്കർ അപലപിച്ചു. "സംസ്ഥാനത്തെ വർഗീയ സംഘർഷത്തിന്റെ ഫലമാണിത്. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീക്ക് ചികിത്സ നിഷേധിച്ചത് കള്ളമല്ല," അവർ പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റിനെ കാണുമെന്നും, ആവശ്യമെങ്കിൽ നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും സോങ്കർ കൂട്ടിച്ചേർത്തു.

"മതപരമായി ചികിത്സ നിരസിക്കുന്നത് ലജ്ജാകരമാണ്. ഇരയ്ക്ക് ജാതിയോ മതമോ ഇല്ല. കർശന നടപടി വേണം," കോൺഗ്രസ് നേതാവ് വിഖേഷ് ഉപാധ്യായ വിക്കി പ്രതികരിച്ചു.

in jaunpur uttar pradesh, police filed cases against two journalists for sharing a video alleging religious discrimination at a government hospital where a pregnant muslim woman shama parveen was denied delivery on october 5 2025; opposition parties like samajwadi party and congress condemned the action as an attack on press freedom and minority rights amid rising concerns over communal bias in up.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  4 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  4 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  4 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  4 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  4 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  4 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  4 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  4 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  4 days ago