HOME
DETAILS

ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം

  
Web Desk
October 11, 2025 | 2:08 PM

can you walk 7000 steps daily forget about dementia worries

ദുബൈ: ദിവസവും ഏകദേശം 7,000 ചുവടുകൾ നടക്കുന്നത് അൽഷിമേഴ്‌സ് രോഗസാധ്യത വലിയ തോതിൽ കുറയ്ക്കുമെന്ന് ഡോക്ടർമാർ. ജനിതകമായി അൽഷിമേഴ്‌സിന് സാധ്യതയുള്ളവർക്ക് ദിനേനയുള്ള നടത്തം വൈജ്ഞാനിക ശേഷി നിലനിർത്താൻ സഹായിക്കുമെന്ന് ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. ഈ ശീലം ഡിമെൻഷ്യ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ (ബിഡിഎൻഎഫ്) ഉത്തേജിപ്പിച്ച് ന്യൂറോണുകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് യുഎഇയിലെ ഡോക്ടർമാർ വിശദീകരിക്കുന്നു. ഇത് ഓർമ്മശക്തി, വൈജ്ഞാനിക പ്രവർത്തനം, തലച്ചോറിന്റെ ആരോഗ്യം എന്നിവ നിലനിർത്താൻ സഹായിക്കും.

“പ്രായമായവരിൽ ദിനേനയുള്ള നടത്തം വൈജ്ഞാനിക ശേഷി നിലനിർത്താനും ഡിമെൻഷ്യ വൈകിപ്പിക്കാനും സഹായിക്കും,” മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. നോഹ അബ്ദുൾവാഹിദ് പറഞ്ഞു. “ജനിതക അപകടസാധ്യതയുള്ളവർക്ക് കൂടുതൽ വൈജ്ഞാനിക നേട്ടങ്ങൾ ലഭിച്ചേക്കാം. ദിവസവും 7,000 ചുവടുകൾ നടക്കുന്നത് ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കും,” അവർ കൂട്ടിച്ചേർത്തു.

അൽഷിമേഴ്‌സ്: യുഎഇയിൽ വളർന്നുവരുന്ന ആരോഗ്യപ്രശ്നം

അൽഷിമേഴ്‌സ് യുഎഇയിലെ ഏറ്റവും സാധാരണമായ ഡിമെൻഷ്യയുടെ രൂപവും വളർന്നുവരുന്ന പൊതുജനാരോഗ്യ പ്രശ്നവുമാണ്. ഡിമെൻഷ്യ പരിചരണത്തിനായി രാജ്യം വർഷംതോറും 1.35 ബില്യൺ യുഎസ് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് ദുബൈയിലെ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. പൂനം സി. അവതാരെ പറഞ്ഞു. 2050 ആകുമ്പോഴേക്കും മെന മേഖലയിൽ ഡിമെൻഷ്യ കേസുകൾ 367 ശതമാനം വർദ്ധിക്കുമെന്നും ഇത് ദീർഘായുസ്സും ജീവിതശൈലി ഘടകങ്ങളും മൂലമാണെന്നും അവർ വ്യക്തമാക്കി.

വേദനാജനകമായ ഓർമകൾ

“എന്റെ അമ്മയ്ക്ക് ക്രമേണ ഓർമ്മ നഷ്ടപ്പെട്ടു. എന്റെ പേര് പോലും ഓർക്കാൻ പാടുപെട്ടു, ഒടുവിൽ എന്നെ തിരിച്ചറിയാതെയായി,” അൽഷിമേഴ്‌സ് രോഗം ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ആനം റിസ്‌വി പങ്കുവെച്ചു.

ജീവിതശൈലി മാറ്റങ്ങൾ: പ്രതിരോധത്തിന്റെ താക്കോൽ

നടത്തം, ആരോഗ്യകരമായ ഭക്ഷണക്രമം, വൈജ്ഞാനിക ഇടപെടലുകൾ എന്നിവ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. “നടത്തം രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നു, ഇവയെല്ലാം ഡിമെൻഷ്യയുമായി ബന്ധപ്പെട്ടവയാണ്,” ബുർജീൽ മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. അസ്മ മുഷ്താഖ് വ്യക്തമാക്കി. മെഡിറ്ററേനിയൻ ഭക്ഷണക്രമം, വിറ്റാമിൻ ഡി, മാനസിക പ്രവർത്തനങ്ങൾ, മതിയായ ഉറക്കം എന്നിവയും അവർ ശുപാർശ ചെയ്തു.

നടത്തവും മറ്റ് ജീവിതശൈലി മാറ്റങ്ങളും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കി. 

“അൽഷിമേഴ്‌സിനെ പൂർണമായി തടയാൻ കഴിഞ്ഞേക്കില്ല, പക്ഷേ നടത്തം രോഗത്തിന്റെ ആരംഭം വൈകിപ്പിക്കുകയും വൈജ്ഞാനിക തകർച്ച മന്ദഗതിയിലാക്കുകയും ചെയ്യും,” ഡോ. അവതാരെ കൂട്ടിച്ചേർത്തു.

walking 7,000 steps daily can reduce dementia risk, say experts. discover how this simple habit boosts brain health and lowers alzheimer's chances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  a day ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Football
  •  a day ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

റോഡരികിൽ നിർത്തിയ കാറിലേക്ക് ഇടിച്ചു കയറി മറ്റൊരു കാർ; നടുക്കുന്ന അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് അബൂദബി പൊലിസ്

uae
  •  a day ago
No Image

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

'ഈ പാനീയം കുടിച്ച്' അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടകരം; യുഎഇയിലെ ഡ്രൈവർമാർക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്

uae
  •  a day ago
No Image

ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ

Cricket
  •  a day ago
No Image

റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിൻ്റെ വേദിയാക്കിയത് ദൗർഭാഗ്യകരം: വന്ദേഭാരതിലെ RSS ഗണഗീതം പൊതുസംവിധാനത്തെയാകെ കാവിവത്കരിക്കാനുള്ള ശ്രമം; കെ.സി വേണുഗോപാൽ

Kerala
  •  2 days ago
No Image

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ, അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  2 days ago
No Image

പീഡനശ്രമം ചെറുത്ത നാൽപ്പതുകാരിയെ പതിനാലുകാരൻ തല്ലിക്കൊന്നു; സംഭവം ഹിമാചൽ പ്രദേശിൽ

crime
  •  2 days ago