വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം
മലപ്പുറം: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിനും വിദ്യാര്‍ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി രവീന്ദ്രന്‍ അറിയിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂനിയന്‍ (ഡി.എസ്. യു) തെരഞ്ഞെടുപ്പിനിടെയാണ് കാമ്പസില്‍ അക്രമസംഭവങ്ങളുണ്ടായത്. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഉച്ചക്ക് 12.30വരെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും യു.ഡി.എസ്. എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ വൈകീട്ടോടെ സംഘര്‍ഷത്തിന്റെ തീവ്രത കൂടി.
തെരഞ്ഞെടുപ്പ് നടക്കുന്ന സെമിനാര്‍ കോംപ്ലക്‌സിനകത്തുവച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ ബാഗില്‍ നിന്ന് വ്യാജ ബാലറ്റ് പേപ്പര്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷത്തി ന് തുടക്കം. സംഘര്‍ഷത്തിനിടെ 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയിരുന്നുവെങ്കിലും ആംബുലന്‍സ് അകത്തേക്ക് കടത്തിവിടാന്‍ എസ്.എഫ്.ഐക്കാരോ പൊലിസോ തയാറായില്ല. രാത്രി വൈകിയും സംഘര്‍ഷത്തിന് അയവ് വന്നിരുന്നില്ല.
English Summary: In Malappuram, following violent clashes during the Department Students Union (DSU) elections at Calicut University (Tenhipalam campus), the university has been shut down indefinitely. All classes are suspended, and students have been asked to vacate hostels until further notice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."