HOME
DETAILS

'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി

  
Web Desk
October 11 2025 | 10:10 AM

abinin-Varky-criticism-pinarayi-police-action

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്കെതിരായ പൊലിസ് നടപടിയെ അപലപിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. മുഖ്യമന്ത്രിയും മകനും മകളും ചേര്‍ന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നതെന്നും അവരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടതും അമിത്ഷായെ കണ്ട് കാലില്‍ വീണതും ബി.ജെ.പിക്ക് മുന്നില്‍ ഒരു പാര്‍ട്ടി സര്‍വതും അടിയറവ് വെച്ച് നില്‍ക്കുന്നതിനും കാരണം മകനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും അബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

വെറുതെ ആണോ പോലീസിനെ കൊണ്ട് അക്രമം അഴിച്ചു വിട്ടത്..വെറുതെ ആണോ അമിത് ഷായെ കണ്ട് കാലില്‍ വീണത്.. വെറുതെയാണോ ബി ജെ പി ക്ക് മുന്നില്‍ ഒരു പാര്‍ട്ടി സര്‍വ്വതും അടിയറവ് വച്ച് നില്‍ക്കുന്നത്.
കാരണം..
മകനും പെട്ടു..
മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലിയാണ് അവര്‍.

ലൈഫ് മിഷന്‍ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചതിന്റെ രേഖകള്‍ പുറത്തായിരുന്നു. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ 2023 ഫെബ്രുവരി 14ന് കൊച്ചി ഇ ഡി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സിലുള്ളത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷയത്തില്‍ പിന്നീട് ഇഡിയുടെ തുടര്‍ നടപടി ഉണ്ടായിട്ടില്ല. 

ലൈഫ് മിഷന്‍ കേസ് വിവാദത്തിന്റെ സമയത്താണ് വിവേകിന് ഇ ഡി സമന്‍സ് അയച്ചത്. സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവേകിനെതിരെ ഇ ഡി തുടര്‍നടപടി എടുത്തിരുന്നില്ല. അബൂദബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ തേടി യുഎഇ അധികൃതരില്‍നിന്ന് ഇഡി അധികൃതര്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടെന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമന്‍സില്‍ ഇത് അയച്ചത് കൊച്ചി സോണല്‍ ഓഫീസില്‍ നിന്നാണെന്ന് തെളിയിക്കുന്ന കൃത്യമായ വിവരമുണ്ട്.

അതേസമയം അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

 

English Summary: Youth Congress leader Abin Warky strongly condemned the police crackdown against MP Shafi Parambil in Perambra. He accused Chief Minister Pinarayi Vijayan and his family of governing Kerala as a “twisted family” behind which the police are used to silence dissent.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 hours ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 hours ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 hours ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  4 hours ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  4 hours ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 hours ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  5 hours ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  5 hours ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  5 hours ago
No Image

ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  6 hours ago