സ്റ്റാര്‍ട്ടപ്പുകാരും നിക്ഷേപകരും ഇതിലേ; എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ പത്താം പതിപ്പിന് ഇന്ന് ദുബൈയില്‍ തുടക്കം
ദുബൈ: സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവന്റായ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറിന്റെ 10ാം പതിപ്പ് ഇന്ന് ദുബൈ ഹാര്‍ബറില്‍ സംഘടിപ്പിക്കുന്നു. പ്രദര്‍ശനം ഈ മാസം 15 വരെ ഈ നീണ്ടു നില്‍ക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ആഭിമുഖ്യത്തില്‍ ദുബൈ ചേംബര്‍ ഓഫ് ഡിജിറ്റല്‍ എകണോമി ആതിഥേയത്വം വഹിക്കുന്ന പരിപാടി, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതിനും നവീകരണത്തിനും സാങ്കേതിക വിദ്യയ്ക്കുമുള്ള പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കും. വളര്‍ച്ചയ്ക്കും വികാസത്തിനും അഭൂതപൂര്‍വമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രദര്‍ശനമാണിത്.
നൂതന സാങ്കേതിക വിദ്യകളുടെ മുന്‍നിരയില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരും സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള പങ്കാളിത്തത്തിനായുള്ള ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ എമിറേറ്റിന്റെ അതുല്യ മത്സര നേട്ടങ്ങള്‍ ഈ പരിപാടി മുന്നോട്ടു വയ്ക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ പതിപ്പ് ഇന്നു വരെയുള്ളതില്‍ വച്ചേറ്റവും മികച്ചതാകുമെന്ന് സംഘാടകര്‍ പറഞ്ഞു. കൂടാതെ, എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ഇക്കോ സിസ്റ്റത്തെ സമ്പന്നമാക്കുകയും, ഡിജിറ്റല്‍ സംരംഭകത്വം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇവന്റിന്റെ പങ്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്ന നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന 50 ടെക് സ്‌കെയിലപ്പുകള്‍ക്കായുള്ള ക്യൂറേറ്റഡ് മാര്‍ക്കറ്റ് ആക്‌സസ് പ്രോഗ്രാമായ സ്‌കെയില്‍ എക്‌സ്, കാലാവസ്ഥയും പാരിസ്ഥിതിക നവീകരണവും നയിക്കുന്ന പുതിയ മേഖലയായ നോര്‍ത്ത് സ്റ്റാര്‍ ഗ്രീന്‍ ഇംപാക്റ്റ് എന്നിവ ഈ പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നിവയില്‍ നവീകരണം പ്രോത്സാഹിപ്പിക്കാനായി ഡീപ്‌ടെക് എം.ഇ.എ ഉച്ചകോടിയും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുതിയ യുഗത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന ഡിജിറ്റല്‍ അസറ്റ്‌സ് ഫോറവും അജണ്ടയില്‍ ഉള്‍പ്പെടുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പിച്ച് മത്സരമായ സൂപര്‍ നോവ ചലഞ്ച് 2.0 ആഗോള സ്റ്റാര്‍ട്ടപ്പുകളെ വീണ്ടും ആകര്‍ഷിക്കും. 250,000 യുഎസ് ഡോളറാണ് ഇതിലെ സമ്മാനത്തുക. കോര്‍പറേറ്റ് അരീന ഫൗണ്ടര്‍മാരുമായും നിക്ഷേപകരുമായും കോര്‍പറേറ്റ് ലീഡേഴ്‌സിനെ ബന്ധിപ്പിക്കുന്ന സവിശേഷ വേദി വാഗ്ദാനം ചെയ്യുന്നു. അതേസമയം, മാര്‍ക്കറ്റിംഗ് മാനിയ, ടെക് ട്രാന്‍സ്ഫര്‍ ഇന്നൊവേഷന്‍ ഫോറം എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഇവന്റുകള്‍ ഗവേഷണം, മാര്‍ക്കറ്റിംഗ്, ബിസിനസ് എന്നിവ തമ്മിലുള്ള വിടവ് നികത്താന്‍ തിരിച്ചെത്തുന്നു.
ദുബൈ എകണോമിക് അജണ്ടയുടെ (ഡി33) ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ദുബൈയെ ലോകത്തിലെ മുന്‍നിര ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റാനുള്ള ദുബൈ ചേംബര്‍ ഓഫ് ഡിജിറ്റല്‍ എകണോമിയുടെ തന്ത്രത്തിലെ പ്രധാന ഭാഗമാണ് എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍.
The 10th edition of Expand North Star, the world’s largest event for startups and investors, will kick off tomorrow, Sunday, 12 October. The milestone edition takes place at Dubai Harbour and will run until Wednesday, 15 October.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."