
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

കണ്ണൂര്‍: അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്ത് കണ്ണൂര്‍ മുന്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്(എ.ഡി.എം) നവീന്‍ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണം മലയാളികളെ അത്രമേല്‍ ഉലച്ചതിന് അതിനു മുമ്പും പിമ്പും സാക്ഷ്യങ്ങളില്ല. ഒരു വര്‍ഷമായിട്ടും നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത ചുരുളഴിയാതെ കിടക്കുകയാണ്. 2024 ഒക്ടോബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒക്‌ടോബര്‍ 14ന് വൈകിട്ട് നാലിന് കണ്ണൂര്‍ കലക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയാണ് സി.പി.എം നേതാവും അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്ത കേട്ടാണ് നാടുണര്‍ന്നത്. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം ഹൈക്കോടതിയും സുപ്രിം കോടതിയും തള്ളി. കൊലപാതകമാണെന്ന് സംശയിക്കാന്‍ പ്രത്യേക കാരണമില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന അന്വേഷണസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍ കോടതികള്‍ ശരിവയ്ക്കുകയായിരുന്നു.
അനവസരത്തിലെ വാവിട്ട വാക്കിന് സി.പി.എം നേതാവുകൂടിയായ പി.പി ദിവ്യയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തെറിക്കുകയുണ്ടായി. ജനരോഷം ഭയന്ന്, വൈകാതെ ദിവ്യയെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. എന്നാല്‍ നടപടികളില്‍ തളരാതെ, ചെയ്ത തെറ്റില്‍ തരിമ്പും മനസ്താപമില്ലാതെ യാത്രകളിലും വ്‌ളോഗുകളിലും സന്തോഷം കണ്ടെത്തുന്ന പി.പി ദിവ്യ അടുത്തിടെ പാര്‍ട്ടി പരിപാടികളിലും സജീവമാണ്. കേസിലെ സത്യം ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്ന് ആരോപിക്കുന്ന നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ സത്യസന്ധമായ തുടരന്വേഷണത്തിലാണ്. ദിവസങ്ങള്‍ക്കുമുമ്പ് മന്ത്രി കെ.രാജന്‍ നടത്തിയ വെളിപ്പെടുത്തലും കുടുംബത്തിന് സമാശ്വാസം പകരുന്നു. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ തന്നെ വിളിച്ചിരുന്നുവെന്ന കാര്യം മന്ത്രി കഴിഞ്ഞദിവസം കണ്ണൂരില്‍ സമ്മതിച്ചിരുന്നു. കേസിന്റെ നാള്‍വഴികളിലൊന്നും ഇക്കാര്യം വെളിപ്പെടുത്താതിരുന്ന മന്ത്രി, നവീന്‍ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും വ്യക്തമാക്കി. നവീന്‍ ബാബുവിനെ അഴിമതിക്കാരന്‍ എന്ന സംശയമുനയില്‍ നിര്‍ത്താന്‍ അന്വേഷണസംഘം ശ്രമിച്ചതായാണ് തുടരന്വേഷണ ഹരജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം പ്രധാനമായും വാദിക്കുന്നത്. തനിക്ക് തെറ്റുപറ്റിയതായി യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ബാബു തന്നോട് പറഞ്ഞിരുന്നെന്നും ഇക്കാര്യം മന്ത്രിയെ അറിയിച്ചിരുന്നെന്നുമുള്ള കളക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. നവീന്‍ബാബു മരിക്കുന്നതിന് മുമ്പും ശേഷവും കലക്ടര്‍ അരുണ്‍ കെ. വിജയന്‍ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണ സംഘം സി.ഡി.ആര്‍ റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
വിളിക്കാതെ വന്നു; വിഷം ചീറ്റി മടങ്ങി
കറകളഞ്ഞ സര്‍വീസ് ട്രാക്കുള്ള നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കുന്നതായിരുന്നു യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ നടത്തിയ പ്രസംഗം. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുത്തതിന് നന്ദി പറയാനാണ് താന്‍ കഷ്ടപ്പെട്ട് ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് എന്ന പരിഹാസത്തോടെയായിരുന്നു ദിവ്യയുടെ പ്രസംഗം. കണ്ണൂരില്‍ അദ്ദേഹം നടത്തിയതു പോലെയായിരിക്കരുത് പോകുന്ന സ്ഥലത്തു നടത്തേണ്ടതെന്നും ദിവ്യ പരിഹസിച്ചു. നവീന്‍ബാബുവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം ഒരു ബോംബ് പൊട്ടാനുണ്ടെന്ന സൂചനയും ദിവ്യ പ്രസംഗത്തിനിടെ നല്‍കി. നവീന്‍ബാബുവിന് ഉപഹാരം നല്‍കുന്ന വേദിയില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്നും അതിന്റെ കാരണം രണ്ടുദിവസത്തിനകം നിങ്ങളെല്ലാവരും അറിയുമെന്നുമുള്ള ഭീഷണിയോടെ പ്രസംഗം അവസാനിപ്പിച്ചാണ് ദിവ്യ അവിടം വിട്ടത്.
അട്ടിമറിക്കപ്പെടുമോ അന്വേഷണം
നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ള ഒരേ ഒരാള്‍ പി.പി ദിവ്യയാണ്. അടിമുടി സി.പി.എം സഹയാത്രികനും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗവുമായ നവീന്‍ ബാബുവിനൊപ്പമാണ് പാര്‍ട്ടി എന്നാണ് സി.പി.എം നേതാക്കളുടെ പല്ലവി. മരണത്തിന്റെ ആദ്യനാളുകളില്‍ ജന്മനാടായ പത്തനംതിട്ടയിലെ പാര്‍ട്ടി നേതൃത്വം നവീന്‍ ബാബുവിന്റെ കുടുബത്തിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ കണ്ണൂരിലെ സി.പി.എം നേതാക്കള്‍ പി.പി ദിവ്യയെ പൊതിഞ്ഞുകാക്കാന്‍ വ്യഗ്രതപ്പെടുകയായിരുന്നു. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ദിവ്യക്കെതിരേ നടപടിയെടുക്കാന്‍ കണ്ണൂരിലെ സി.പി.എം നിര്‍ബന്ധിതമായത്. അതിനു പിന്നാലെയായിരുന്നു ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് അനുമതി കിട്ടിയതും. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നും, കൊലപാതകമാണെന്ന കുടുംബത്തിന്റെ ആശങ്ക പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. തുടരന്വേഷണ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നും അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും പ്രതിഭാഗവും വാദിക്കുന്നു. കേസ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി(2)യുടെ പരിഗണനയിലാണ്. ഡിസംബര്‍ 16ന് ഹാജരാകന്‍ പി.പി ദിവ്യയ്ക്ക് കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്. സത്യം തെളിയുന്നതുവരെ പോരാടുമെന്നാണ് മഞ്ജുഷയും രണ്ടു പെണ്‍മക്കളും പറയുന്നത്. സത്യം എത്രത്തോളം വെളിപ്പെടുമെന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്.
എഫ്.ഐ.ആറിലും പൊരുത്തക്കേട്
ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലിസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എഫ്.ഐ ആറിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പക്ഷേ, ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. ഇതാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിനുള്ള സംശയം. ആന്തരികാവയവങ്ങള്‍ക്ക് പരുക്കില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ അടിവസ്ത്രത്തില്‍ എങ്ങനെ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 5 hours ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 5 hours ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 13 hours ago
കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
crime
• 13 hours ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 14 hours ago
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 14 hours ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 14 hours ago
കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ
National
• 14 hours ago
അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
Kerala
• 14 hours ago
ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ
uae
• 15 hours ago
ഇടുക്കി എസ്റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി
Kerala
• 15 hours ago
സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ
uae
• 15 hours ago
ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്
Football
• 15 hours ago
ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്
uae
• 15 hours ago
11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
National
• 17 hours ago
മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
Kerala
• 17 hours ago
ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 17 hours ago
ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം
Kerala
• 17 hours ago
പതിനേഴുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 51 വർഷം കഠിന തടവും 2.70 ലക്ഷം പിഴയും
crime
• 16 hours ago
ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• 16 hours ago
ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും
uae
• 16 hours ago