
യാത്രാദുരിതത്തിന് താല്കാലിക ആശ്വാസം; തിരുവനന്തപുരം - യുഎഇ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്നു

ദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം ദുബൈ സര്‍വിസുകളും തിരുവനന്തപുരം അബൂദബി സര്‍വിസുകളും പുനഃസ്ഥാപിക്കുന്നു. ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി തിരുവനന്തപുരം എം.പി ഡോ. ശശി തരൂര്‍ എക്സില്‍ കുറിച്ചു. ഈ മാസം 28 മുതല്‍ ദുബൈ സര്‍വിസുകളും ഡിസംബര്‍ 3 മുതല്‍ അബൂദബി സര്‍വിസുകളും പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചതായി എക്സിലെ പോസ്റ്റില്‍ ശശി തരൂര്‍ വെളിപ്പെടുത്തി. സര്‍വിസ് പുനഃസ്ഥാപിച്ചത് പ്രവാസികളുടെ യാത്രാദുരിതത്തിന് താല്കാലിക ആശ്വാസമായി.
തിരുവനന്തപുരംഡല്‍ഹി റൂട്ടില്‍ ബിസിനസ് ക്ലാസ് കോണ്‍ഫിഗറേഷനുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ ദിവസേന മൂന്ന് തവണ സര്‍വിസ് നടത്തുമെന്നും തരൂര്‍ പറഞ്ഞു.
2025 ഒക്ടോബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീളുന്ന ശൈത്യ കാലയളവില്‍ കേരളത്തിനും ഗള്‍ഫ് ലക്ഷ്യസ്ഥാനങ്ങള്‍ക്കുമിടയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന കുറഞ്ഞ ബജറ്റ് വിമാന സര്‍വിസുകളുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ശൈത്യകാലം മുഴുവന്‍ തുടരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എക്സ്പ്രസ് യു.എ.ഇയിലെ യാത്രാ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. നിലവില്‍ വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരമാണ് വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരംദുബൈതിരുവനന്തപുരം റൂട്ടിലെ ബുക്കിങ്ങുകള്‍ ഒക്ടോബര്‍ 27 വരെ തുറന്നിരിക്കുന്നുവെന്നും ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നേരത്തെ, ഒക്ടോബര്‍ 28 മുതല്‍ സര്‍വിസുകള്‍ നിര്‍ത്തലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് പിന്നീട് അവ പുനഃസ്ഥാപിച്ചു. ശൈത്യ കാലത്തേക്കുള്ള ബുക്കിംഗുകളും ഇപ്പോള്‍ സ്വീകരിക്കാമെന്ന് അവരുടെ സെയില്‍സ് ടീം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
അബൂദബിയില്‍ ഒക്ടോബര്‍ 28നും ഡിസംബര്‍ രണ്ടിനുമിടയില്‍ വിമാനങ്ങള്‍ ഉണ്ടാകില്ലെന്നും, എന്നാല്‍ ഡിസംബര്‍ 3 മുതല്‍ സര്‍വിസുകള്‍ പുനരാരംഭിക്കുമെന്നും സ്ഥിരീകരണമായിട്ടുണ്ട്. 2026 ആകുമ്പോഴേക്കും കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 231 ആയും, ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 245 ആയും ഉയരുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇത് നിലവിലെ കുറവ് നികത്താന്‍ പാകത്തിലുള്ളതാണ്.
UAE residents travelling to the southern Indian state of Kerala can now expect continued flight services to Thiruvananthapuram, following earlier uncertainty over Air India Express’ winter schedule. Reports had suggested that Air India was planning to reduce the number of low-cost flights operated by its subsidiary, Air India Express, between Kerala and Gulf destinations for the upcoming winter season (October 2025–March 2026).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി
Kerala
• 12 hours ago
ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍
International
• 12 hours ago
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
National
• 13 hours ago
മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം
bahrain
• 13 hours ago
കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 13 hours ago
മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര് പിടിയില്‍
National
• 20 hours ago
വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി
Kerala
• 21 hours ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 21 hours ago
ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ
National
• 21 hours ago
മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ
International
• 21 hours ago
കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Kerala
• 21 hours ago
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ
uae
• a day ago
ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
National
• a day ago
മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
International
• a day ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• a day ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• a day ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• a day ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• a day ago
കുവൈത്ത് വിസ പ്ലാറ്റ്ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ
Kuwait
• a day ago
യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്
Kerala
• a day ago
ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago