HOME
DETAILS

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

  
ഇ.പി മുഹമ്മദ്
October 18, 2025 | 2:17 AM

KPCC reorganization Dissatisfaction persists despite jumbo list

കോഴിക്കോട്: പരാതി ഒഴിവാക്കാൻ പരമാവധി പേരെ ഉൾപ്പെടുത്തി കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചിട്ടും അതൃപ്തിയുമായി നേതാക്കൾ. ദീർഘനാൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ എല്ലാ സമവാക്യങ്ങളും കഴിയുന്നത്ര പാലിച്ചാണ് പട്ടിക തയാറാക്കിയതെങ്കിലും തഴയപ്പെട്ട നേതാക്കൾ പ്രതിഷേധവുമായി രംഗത്തുണ്ട്. 

പ്രധാന നേതാക്കളെ തഴഞ്ഞെന്ന് എ ഗ്രൂപ്പിന് അമർഷമുണ്ട്. ചെന്നിത്തല നൽകിയ പല പേരുകളും ഒഴിവാക്കി. കെ. സുധാകരൻ നൽകിയ അഞ്ച് പേരുകളിൽ മൂന്നെണ്ണം മാത്രമേ പരിഗണിച്ചുള്ളൂ. ഒരു പേര് മാത്രം നൽകിയിട്ടും  പരിഗണിക്കാത്തതിൽ കെ. മുരളീധരനും അമർഷമുണ്ട്. മാത്യു കുഴൽനാടൻ, ആര്യാടൻ ഷൗക്കത്ത് എന്നീ എം.എൽ.എമാരെ ഉൾപ്പെടുത്തിയപ്പോൾ ചാണ്ടി ഉമ്മനെ ഒഴിവാക്കി. യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നേതൃത്വത്തിനെതിരേ നടത്തിയ പരാമർശങ്ങളാണ് ചാണ്ടിക്ക് വിനയായത്. 
ഡി.സി.സി മുൻ പ്രസിഡന്റുമാരായ കെ.സി അബു, ഒ. അബ്ദുറഹ്‌മാൻകുട്ടി എന്നിവരെ ഒഴിവാക്കിയതിലാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധം. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് പ്രതിഷേധം പരസ്യമാക്കി.

'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ഫേസ്ബുക്കിലൂടെ ഷമ ചോദിച്ചത്. പുനഃസംഘടനയിൽ പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നുവെന്നാണ് ഷമ പറയുന്നത്. അതേസമയം, ഷമക്കെതിരേ കെ.പി.സി.സി വക്താവ് അനിൽ ബോസ് രംഗത്തെത്തി. ഷമ ക്ഷമ കാട്ടണമെന്നും സ്വയം അപഹാസ്യരാവരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വൈസ് പ്രസിഡന്റ് പദവി പ്രതീക്ഷിച്ചെങ്കിലും ജനറൽ സെക്രട്ടറിയിലേക്ക് ഒതുങ്ങേണ്ടിവന്നതിലെ നിരാശയിലാണ് തൃശൂർ ഡി.സി.സി മുൻ അധ്യക്ഷൻ എം.പി വിൻസന്റ്. തൃശൂർ ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കിയതിൽ ഒളിയമ്പുമായി കെ. മുരളീധരനും രംഗത്തെത്തി. 

തെരഞ്ഞെടുപ്പിൽ സഹായിച്ചതാണല്ലോയെന്നും അപ്പോൾ അവർക്ക് സ്ഥാനം നൽകണമല്ലോയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. മുരളീധരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുമ്പോൾ ജോസ് വള്ളൂരായിരുന്നു ഡി.സി.സി പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടംനേടിയ ഡി. സുഗതൻ, രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടുത്തിയ എ.കെ മണി, സി.പി മുഹമ്മദ് എന്നിവർ സജീവരാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നവരാണെന്ന് പരാതിയുണ്ട്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേർന്നുനിൽക്കുന്നവരാണ് പദവിയിലെത്തിയ ഭൂരിഭാഗം പേരും. മറ്റു ഗ്രൂപ്പുകളുടെ ഭാഗമായവർ അവഗണിക്കപ്പെടുകയാണെന്ന പൊതുവികാരം കോൺഗ്രസിൽ ശക്തമാണ്.

അതേസമയം, എല്ലാ ഗ്രൂപ്പുകൾക്കും മതിയായ പ്രാതിനിധ്യം ലഭിച്ചെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സാമുദായിക, വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കിയതുകൊണ്ടാണ് പട്ടിക ജംബോ ആയതെന്നാണ് നേതൃത്വത്തിന്റെ വാദം. എന്നാൽ, 13 വൈസ് പ്രസിഡന്റുമാരിൽ മുസ് ലിം വിഭാഗത്തിൽ നിന്ന് എ.എ ഷുക്കൂർ മാത്രമാണുള്ളത്. മലബാറിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. അവസാനനിമിഷം വരെ പട്ടികയിൽ ഉണ്ടായിരുന്ന കെ.സി അബുവിനെ ഒഴിവാക്കി. അതേസമയം, കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തിയുണ്ടെന്ന വാർത്തകളെ കെ.പി.സി.സി നേതൃത്വം തള്ളി. സെക്രട്ടറിമാരുടെയും എക്‌സിക്യൂട്ടിവിന്റെയും പട്ടിക അടുത്തയാഴ്ച പുറത്തുവിടുമെന്നും അതോടെ പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് നേതൃത്വം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  3 days ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  3 days ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  3 days ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  3 days ago
No Image

സര്‍ക്കാര്‍ ഓഫിസുകളിലെ 'ആക്രി' വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപ; ചാന്ദ്രയാന്‍ ദൗത്യത്തിന് ചെലവായതിനേക്കാളേറെ!

National
  •  3 days ago
No Image

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

Kerala
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി

crime
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം

Kerala
  •  3 days ago
No Image

ജന്മദിനാഘോഷത്തിൽ കഞ്ചാവ് ഉപയോഗം; ആറ് കോളേജ് വിദ്യാർഥികൾ പിടിയിൽ

crime
  •  3 days ago