HOME
DETAILS

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

  
Web Desk
October 18, 2025 | 2:13 AM

Hamas hands over remains of one more Israeli captive to Israel

ഗസ്സ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്‌റാഈലി ബന്ദികളില്‍ ഒരാളുടെ മൃതദേഹം കൂടി ഹമാസ് കൈമാറി. 
മൃതദേഹം കണ്ടെടുത്ത സ്ഥലത്തെക്കുറിച്ച് ഹമാസ് വെളിപ്പെടുത്തിയില്ല. പ്രാദേശിക സമയം ഇന്നലെ രാത്രി 11 മണിക്കാണ് തങ്ങളുടെ പോരാളികള്‍ മൃതദേഹങ്ങള്‍ കൈമാറിയതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ്‌സ് അറിയിച്ചു. 

മൃതദേഹാവശിഷ്ടങ്ങള്‍ അധിനിവേശ തടവുകാരന്റെതാണെന്നും അത് നേരത്തെ പുറത്തെടുത്തതാണെന്നും ഹമാസ് അറിയിച്ചു. റെഡ് ക്രോസിന് കൈമാറിയതിന് പിന്നാലെ ബന്ദിയുടെ ശവപ്പെട്ടി ലഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ശവപ്പെട്ടി ഇസ്‌റാഈലിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ഫോറന്‍സിക് മെഡിസിനില്‍ എത്തിക്കും. അവിടെ കുടുംബത്തെ അറിയിക്കുന്നതിന് മുമ്പ് ഔപചാരിക തിരിച്ചറിയല്‍ പ്രക്രിയ നടത്തും.

ഗസ്സയില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് കീഴില്‍ ഇപ്പോഴും കണക്കില്‍പ്പെടാത്ത മൃതദേഹങ്ങള്‍ ഉണ്ടെന്നും അതില്‍ ബന്ദികളുടെത് കൈമാറുന്നത് ഉള്‍പ്പെടെ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് ആവര്‍ത്തിച്ച് പറഞ്ഞു. തങ്ങള്‍ സംരക്ഷിച്ചുപോന്ന ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്‌റാഈല്‍ ആക്രമണത്തിലാണെന്നും ഹമാസ് വ്യക്തമാക്കി.

അതേസമയം, അതിര്‍ത്തി തുറക്കാനും സഹായം എത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പലസ്തീന്‍ സംഘം മധ്യസ്ഥരോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. 


ഗസ്സയില്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണെങ്കില്‍ ഹമാസിനെ കൊലപ്പെടുത്തുകയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റൊരു വഴിയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ ബീഷണി മുഴക്കിയിരുന്നു. ഹമാസും ഇസ്‌റാഈല്‍ പിന്തുണയ്ക്കുന്ന കൊള്ളസംഘങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഗസ്സയില്‍ വിവിധ അധോലോക സംഘങ്ങളുണ്ടെന്നും നിരവധി കൊള്ളസംഘാംഗങ്ങള്‍ കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു.


Hamas has handed over the remains of an additional captive it recovered in the ravaged Gaza Strip, as the Palestinian group urges mediators and the international community to pressure Israel to open border crossings and allow aid in. The armed wing of Hamas, the Qassam Brigades, said in a statement on Friday that its fighters handed over the remains at 11pm local time (20:00 GMT), without elaborating on where the body was retrieved.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  2 hours ago
No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  3 hours ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  3 hours ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  3 hours ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  3 hours ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  4 hours ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  4 hours ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  4 hours ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  4 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  4 hours ago