ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ
തിരുവനന്തപുരം: ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ അഞ്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി ഐ.ആർ.സി.ടി.സി പഞ്ച ജ്യോതിർലിംഗ യാത്ര എന്ന പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്രാ പാക്കേജ് പ്രഖ്യാപിച്ചു.
നവംബർ 21ന് കേരളത്തിൽ നിന്നും പുറപ്പെട്ട് 11 ദിവസത്തെ യാത്രക്ക് ശേഷം ഡിസംബർ ഒന്നിന് തിരികെയെത്തുന്ന ഈ തീർഥാടന യാത്രയിലൂടെ നാഗേശ്വർ, സോംനാഥ്, ഭീമാശങ്കർ, ത്രയംബകേശ്വർ, ഘൃഷ്‌ണേശ്വർ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
സ്റ്റാൻഡേർഡ് വിഭാഗത്തിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് തേർഡ് എ.സി ട്രെയിൻ യാത്ര, എ.സി ഹോട്ടലുകളിൽ താമസം, യാത്രകൾക്ക് നോൺ എ.സി വാഹനം എന്നീ സൗകര്യങ്ങൾ ലഭിക്കുന്നതാണ്.
കൂടാതെ മൂന്ന് നേരം വെജിറ്റേറിയൻ ഭക്ഷണം, ടൂർ എസ്‌കോർട്ട്, സുരക്ഷാ ജീവനക്കാർ എന്നിവരുടെ സേവനം, ഇൻഷുറൻസ് എന്നിവയും യാത്രയിൽ ഉൾപ്പെടുന്നു.ടിക്കറ്റ് നിരക്ക് 31,930 രൂപയാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശിക്കാനും യാത്ര ചെയ്യാനും സാധിക്കുന്ന ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കയറാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഫോൺ - 8287932095.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."