HOME
DETAILS

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

  
Web Desk
October 18, 2025 | 2:30 AM

Gulf Suprabhatam Media Seminar and Digital Media Launch on November 2nd

ദുബൈ: യു.എ.ഇയിലെ മലയാള മാധ്യമ ലോകത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ സത്യസന്ധമായ നിലപാടുകളുയര്‍ത്തിപ്പിടിച്ച് മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിലൂടെ സക്രിയ സാന്നിധ്യമായി മുന്നേറുന്ന ഗള്‍ഫ് സുപ്രഭാതത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി മീഡിയ സെമിനാറും ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് വൈകിട്ട് നാലു മുതല്‍ ദുബൈ ഊദ് മേത്തയിലെ അല്‍ നസ്ര്‍ ലിഷര്‍ ലാന്റ് ഓഡിറ്റോറിയത്തിലാണ് വിപുലമായ പരിപാടി.
സമാനതകളില്ലാത്ത ബഹുമുഖ മുന്നേറ്റത്തിന്റെ പ്രൗഢ പാരമ്പര്യമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യവും നവജാഗരണ വഴികളും അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന സമ്മേളനവും ഇതിനോടനുബന്ധിച്ച് നടക്കും. സമസ്തയുടെ സമുന്നതരായ നേതാക്കള്‍, കേന്ദ്ര മുശാവറ അംഗങ്ങള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനം പ്രവാസ ലോകത്ത് വൈജ്ഞാനിക ധാര്‍മിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് കരുത്തേകും.

ഡിജിറ്റല്‍ രംഗത്തും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പുതിയ കാലത്ത് വളര്‍ന്നുവരുന്ന നവീന സാധ്യതകള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ജി.സി.സി കേന്ദ്രീകരിച്ച് ഇപേപ്പര്‍ അടക്കമുള്ള കാലോചിത പദ്ധതികളാണ് ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ചിന്തകരും എഴുത്തുകാരും പങ്കെടുക്കുന്ന മീഡിയ സെമിനാര്‍ പ്രവാസ മാധ്യമ രംഗത്തെ പുതിയ ചിന്തകള്‍ക്കും കാല്‍വയ്പ്പുകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും പുതിയ ഊര്‍ജവും പ്രതീക്ഷയും പകരുന്നതാണ്.

കേരളീയ മുസ്‌ലിംകളുടെ ബഹുമുഖ വളര്‍ച്ചയില്‍ ക്രിയാത്മക സ്വാധീനം ചെലുത്താന്‍ ഭാഗ്യം ലഭിച്ച യു.എ.ഇയിലെ പ്രവാസി മലയാളികള്‍ക്ക് ഈ ചരിത്ര സംഗമത്തിലൂടെ മുന്നേറ്റത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ സാധ്യമാകുമെന്നും സമസ്തയുടെ സന്ദേശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരണമെന്നും പ്രോഗ്രാം വിജയത്തിനായി എല്ലാവരും രംഗത്തിറങ്ങണമെന്നും സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ദാരിമി, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ തങ്ങള്‍ അബൂദബി, ട്രഷറര്‍ അബൂബക്കര്‍ ഹാജി കുറ്റിക്കോല്‍ എന്നിവര്‍ പറഞ്ഞു.

പ്രോഗ്രാം പോസ്റ്റര്‍ ദുബൈ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേക്കാട് ബഷീര്‍ മണ്ണില്‍തൊടിക്ക് നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് സക്കീര്‍ ഹുസൈന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഹുസൈന്‍ ദാരിമി, ഷൗക്കത്ത് ഹുദവി, പി.പി ഇബ്രാഹീം ഫൈസി, യൂസുഫ് ഹാജി കല്ലേരി, കെ.ടി അബ്ദുല്‍ ഖാദര്‍ മൗലവി, ഷറഫുദ്ദീന്‍ ഹുദവി, ശാനിഫ് ബാഖവി, ജമാല്‍ ഹാജി, അലി ഫൈസി, ഹസന്‍ രാമന്തളി, ഫാസില്‍ മെട്ടമ്മല്‍, സഈദ് തളിപ്പറമ്പ, എം.എ സലാം റഹ്മാനി, അബ്ദുല്‍ ഖാദര്‍ അസ്അദി, കബീര്‍ അസ്അദി, ജലീല്‍ എടക്കുളം, റിയാസ് അശ്അരി, ഉസ്മാന്‍ പറമ്പത്ത്, സലാം വെട്ടത്തൂര്‍, മദ്രസ അധ്യാപകര്‍, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ്ജില്ലാ ഭാരവാഹികള്‍, വിഖായ നേതാക്കള്‍ പങ്കെടുത്തു.

A media seminar and digital media launch are being organized as part of the first anniversary celebrations of Gulf Suprabhatham. The extensive program will be held at the Al Nasr Leisure Land Auditorium in Oud Metha, Dubai from 4 pm on November 2. The Samastha 100th anniversary campaign inaugural meeting will also be held in connection with this. Senior leaders of Samastha, including members of the Kendra Mushavara will participate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  6 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  6 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  6 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  6 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  6 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  6 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  6 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  6 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  6 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  6 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  6 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  6 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  6 days ago