ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
പത്തനംതിട്ട: ശബരിമലയിലെ മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പ്രസാദ്.
രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വര്‍മയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്. നിലവില്‍ കൊല്ലം കൂട്ടിക്കട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എം.ജി മനു നമ്പൂതിരി.
ശബരിമല മേല്‍ശാന്തിയാവനുള്ള പട്ടികയില്‍ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്. 2011 ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ.ടി തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ ശബരിമലയിലേ മേല്‍ശാന്തി നറുക്കെടുപ്പിനായി നിയോഗിച്ചുവരുന്നത്.
ഈ മാസം 22നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം. അന്ന് തീര്‍ത്ഥടകര്‍ക്ക് നിയന്ത്രണമുണ്ടാകും.
English Summary: E.D. Prasad Namboothiri from Vasupuram Erannoor Mana, Mattathurkkunnu, Kodakara, Chalakudy, has been selected as the new Melshanti (Chief Priest) of Sabarimala Temple. M.G. Manu Namboothiri from Muttathumadam, Ayirathenga, Mayyanad, Kollam, has been chosen as the new Melshanti of Malikappuram Devi Temple.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."