
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു: ജില്ലയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദേശം

കോഴിക്കോട്: നരിക്കുനി, പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) ഇടിമിന്നലേറ്റ് മരിച്ചു. വീടിന്റെ വരാന്തയിൽ ഇരിക്കവേയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അതേസമയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും വൈകിട്ട് കനത്ത മഴ പെയ്തു. പലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടിമിന്നലിനെ തുടർന്ന് ജില്ലയിൽ രണ്ടിലേറെ വീടുകൾക്ക് കേടുപാടുകളും സംഭവിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നൽ: മുൻകരുതലുകൾ
ഇടിമിന്നൽ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി വരുത്തുകയും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ, കാർമേഘം കണ്ടു തുടങ്ങുമ്പോൾ മുതൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം
സുരക്ഷിത സ്ഥലം തേടുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടകരമാണ്
വീടിനുള്ളിൽ ജാഗ്രത: ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക.
ഫോൺ ഉപയോഗം: ലാൻഡ്‌ലൈൻ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസമില്ല.
തുറസായ സ്ഥലങ്ങളിൽ: കുട്ടികൾ ഉൾപ്പെടെ, ടെറസിലോ മൈതാനങ്ങളിലോ കളിക്കുന്നത് ഒഴിവാക്കുക. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
വാഹന യാത്ര: ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനുള്ളിൽ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലെ യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക.
ജലാശയങ്ങൾ: മിന്നലുള്ള സമയത്ത് ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. മത്സ്യബന്ധനവും ബോട്ടിങും ഉടൻ നിർത്തി കരയിലേക്ക് മാറുക
മറ്റ് മുൻകരുതലുകൾ
മഴക്കാറ് കണ്ടാൽ തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പട്ടം പറത്തുന്നതും നിർത്തിവയ്ക്കുക.
അടിയന്തര സാഹചര്യങ്ങൾ
ഇടിമിന്നലേറ്റാൽ പൊള്ളൽ, കാഴ്ചയോ കേൾവിയോ നഷ്ടപ്പെടൽ, ഹൃദയാഘാതം എന്നിവ സംഭവിക്കാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി അവശേഷിക്കില്ല. അതിനാൽ, ഉടൻ പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം എത്തിക്കണം. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളാണ്.
സുരക്ഷാ ഉപകരണങ്ങൾ: കെട്ടിടങ്ങൾക്ക് മിന്നൽ രക്ഷാ ചാലകവും വൈദ്യുതോപകരണങ്ങൾക്ക് സർജ് പ്രൊട്ടക്ടറും ഘടിപ്പിക്കുന്നത് സുരക്ഷ വർധിപ്പിക്കും. ഇടിമിന്നലിന്റെ അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
A young woman, Suneera, wife of Riyas, died after being struck by lightning while sitting on the verandah of her home in Pullaloor, Kozhikode. Heavy rain and thunderstorms lashed the district, causing waterlogging and damage to several houses. The weather department has issued a caution advisory, predicting isolated thunderstorms and strong winds up to 40 kmph until Wednesday. Public urged to take precautions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം
Cricket
• 3 hours ago
കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി വിജയ്; ദീപാവലി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അണികളോട് ആഹ്വാനം
National
• 3 hours ago
ഗ്ലോബൽ വില്ലേജ് പാർക്കിംഗ്: പ്രീമിയം സോണിന് Dh120, P6-ന് Dh75; മറ്റ് സോണുകൾ സൗജന്യം
uae
• 4 hours ago
ചൈനയുടെ അപൂർവ ധാതു ആധിപത്യം തകർക്കാൻ ഇന്ത്യ; റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ശ്രമം
National
• 4 hours ago
പോര്‍ച്ചുഗലില്‍ മുഖം പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്
International
• 4 hours ago
ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
uae
• 5 hours ago
കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
Kerala
• 5 hours ago
പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
Kerala
• 5 hours ago
ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു
uae
• 5 hours ago
ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
International
• 5 hours ago
വെറുതേ ഫേസ്ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു
Tech
• 6 hours ago
സംസ്ഥാന സ്കൂള്‍ ഒളിംപിക്സ്: കിരണ്‍ പുരുഷോത്തമന് മികച്ച റിപ്പോര്‍ട്ടര്‍
Kerala
• 6 hours ago
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
International
• 6 hours ago
മത്സ്യബന്ധനത്തിനിടെ മീനിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
National
• 6 hours ago
ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ
uae
• 7 hours ago
ദീപാവലിക്ക് മുന്നോടിയായി മുസ്ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം
National
• 7 hours ago
യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം
uae
• 7 hours ago
ദേഷ്യം റോഡില്‍ തീര്‍ത്താല്‍ നഷ്ടങ്ങള്‍ ചെറുതല്ല; വാഹനത്തിന്റെ ഓരോ ഭാഗവുമറിയും നിങ്ങളുടെ മനോനില
Kerala
• 8 hours ago
സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ്; വനിതാ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ
Kerala
• 8 hours ago
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും, മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിച്ചു; ചെന്താമരയുടെ പകയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍
Kerala
• 9 hours ago
ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം
National
• 6 hours ago
അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
Kerala
• 6 hours ago
ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ
crime
• 6 hours ago