HOME
DETAILS

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?'; രാഹുലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ച് ശ്രീലേഖ

  
Web Desk
November 28, 2025 | 5:25 AM

r-sreelekha-remarks-survivor-rahul-mankootathil-sabarimala-gold-case

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച് ബി.ജെ.പി നേതാവും മുന്‍ ഡി.ജി.പിയുമായ ആര്‍.ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ പ്രതികരണം. 

യുവതിയുടെ പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലിസ് കേസെടുത്തതിന് പിന്നാലെയാണ് ചോദ്യങ്ങളുമായി തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാനാര്‍ഥി കൂടിയായ ശ്രീലേഖ രംഗത്തെത്തിയത്. ഇത്രനാള്‍ എന്തുകൊണ്ട് യുവതി പരാതി നല്‍കിയില്ലെന്ന് അവര്‍ ചോദിച്ചു. ഇപ്പോള്‍ എന്തിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണ്‍ ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്‍മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്ന ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.


പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രം...ഇത്രനാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി എന്ന ആശങ്ക മാത്രം!

പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഞാനൊരമ്മയാണ്, മുന്‍ പൊലീസുദ്യോഗസ്ഥയാണ്...ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!

 

പെൺകുട്ടിയുടെ പരാതിയിൽ തിരുവനന്തപുരം വലിയമല പൊലിസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, കൂടാതെ നിർബന്ധിത ഗർഭഛിദ്രം നടത്തി എന്നീ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎക്കെതിരെ ചുമത്തിയിട്ടുള്ളത്.

നിലവിൽ വലിയമല പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടർ നടപടികൾക്കായി നേമം പൊലിസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറൽ എസ്.പി.ക്കാണ് കേസിന്റെ അന്വേഷണ ചുമതല.പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കേസിൽ നിർണായകമാകും.

 

Former DGP R. Sreelekha faces backlash for comments targeting the survivor who filed a complaint against Rahul Mankootathil, raising questions about the timing of the complaint and linking it to the Sabarimala gold smuggling case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  22 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  22 days ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  22 days ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  22 days ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  22 days ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  22 days ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  22 days ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  22 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  22 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  22 days ago