HOME
DETAILS

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

  
Web Desk
October 22, 2025 | 5:03 PM

Owner Gifts 51 Scorpio Cars to Employees as Diwali Present MK Bhatia Receives Huge Praise on Social Media

ചണ്ഡീഗഡ്: മുതലാളിയായാൽ ഇങ്ങനെ വേണമെന്ന് നമ്മൾ എല്ലാവരെയും നോക്കി പറയാറില്ല, പക്ഷെ ഹരിയാനയിൽ നിന്നുള്ള ഈ മുതലാളിയെ കണ്ടാൻ ആരായാലും വിളിച്ച് പോകും. എന്തായാലും മുതലാളി ഇപ്പോൾ വാർത്തകളിലും, സമൂഹമാധ്യമങ്ങളിൽ താരമാണ്. ദീപാവലി സമ്മാനമായി തന്റെ ജീവനക്കാർക്ക് ലക്ഷങ്ങൾ വിലവരുന്ന ആഡംബര കാറുകളാണ് നൽകി മാതൃകയായിരിക്കുന്നത്. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഐടിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയയാണ് തന്റെ 51 ജീവനക്കാർക്ക് 51 മഹീന്ദ്ര സ്കോർപിയോ കാറുകളാണ് കഴി‍ഞ്ഞ ദിവസം സമ്മാനിച്ചത്. തിരഞ്ഞെടുത്ത ജീവനക്കാർക്കാണ് ഈ അപ്രതീക്ഷിത ദീപാവലി സമ്മാനം ലഭിച്ചത്. കമ്പനി ഉടമ ജീവനക്കാർക്ക് കാറിന്റെ താക്കോൽ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

പൂജ്യത്തിൽ നിന്ന് 100 കോടിയിലേക്ക്

ഹരിയാനയിലെ പഞ്ച്കുള ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് എംഐടിഎസ് ഗ്രൂപ്പ്. എം.കെ. ഭാട്ടിയയുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കഥ ഏവരെയും പ്രചോദിപ്പിക്കുന്നതാണ്.

2002-ൽ ഒരു ചെറിയ മെഡിക്കൽ ഷോപ്പിൽ നിന്നാണ് ഭാട്ടിയ ബിസിനസ് ആരംഭിച്ചത്. എന്നാൽ, അത് കനത്ത നഷ്ടത്തിലാവുകയും സാമ്പത്തികമായി പാപ്പരാകുകയും ചെയ്തു. എന്നാൽ പരാജയത്തിൽ പിന്മാറാതെ അക്ഷീണം പ്രയത്നിച്ച അദ്ദേഹം, 2015-ൽ എംഐടിഎസ് എന്ന ഗ്രൂപ്പ് സ്ഥാപിച്ചു.

ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ശ്രദ്ധേയമായ വിജയം നേടിയ ഭാട്ടിയയുടെ ഗ്രൂപ്പിന് കീഴിൽ ഇന്ന് 12 കമ്പനികളുണ്ട്. തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവർ പ്രധാനമായും നിർമ്മിക്കുന്നത്. നിലവിൽ 100 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തുന്നത്. കാനഡ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലും ലൈസൻസുകൾ നേടിയ കമ്പനി ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്.

ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഈ കാർ സമ്മാനമെന്നാണ് എം.കെ. ഭാട്ടിയയുടെ ഈ പ്രവർത്തിയിലൂടെ വ്യക്തമാവുന്നത്.

 

Hailing from Panchkula, Haryana, M.K. Bhatia, the founder and chairman of MITS Group, made headlines after gifting 51 Mahindra Scorpio cars to 51 of his employees as a Diwali bonus. Bhatia's company, a pharmaceutical group with an annual turnover of ₹100 crore, started from a small medical shop in 2002. After facing financial ruin early on, Bhatia worked relentlessly, founded MITS in 2015, and grew it into a successful global enterprise, now encompassing 12 companies. The gesture of presenting the luxury cars was a way to acknowledge and reward the dedicated hard work of his team members, with the video of the car key handover going viral across social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  2 hours ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  3 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  3 hours ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  3 hours ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 hours ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  4 hours ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  4 hours ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  4 hours ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  4 hours ago