ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ സുഖകരമായ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ടെങ്കിലും മഴയ്ക്കുള്ള മുന്നറിയിപ്പുകളൊന്നുമില്ല.
ശനിയാഴ്ച ബഹ്‌റൈനില്‍ കാറ്റോടുകൂടിയ കാലാവസ്ഥ അനുഭവപ്പെടും. മേഘങ്ങളും തെളിഞ്ഞ ആകാശവും മാറിമാറി കാണാം. പകല്‍ താപനില ഏകദേശം 18 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രി 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രവചനം.
ഞായറാഴ്ച രാവിലെ ചെറിയ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് ചൂട് അല്പം കൂടുകയും 19 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുകയും ചെയ്യും. രാത്രിയില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
തിങ്കളാഴ്ച കാലാവസ്ഥ കൂടുതല്‍ സുഖകരമാകും. ഭാഗികമായി തെളിഞ്ഞ ആകാശവും മിതമായ ചൂടുമാണ് പ്രതീക്ഷിക്കുന്നത്. പകല്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രി 16 ഡിഗ്രി സെല്‍ഷ്യസ് വരെയുമെത്ത അടുത്ത ദിവസങ്ങളില്‍ ബഹ്‌റൈനില്‍ സുഖകരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. പകല്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്തും.
ബഹ്‌റൈനില്‍ അടുത്ത ദിവസങ്ങളില്‍ഡ കാലാവസ്ഥ അനുകൂലമായിരിക്കും. മഴയോ മറ്റ് കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെയോ കുറിച്ചുളള മുന്നറിയിപ്പുകളില്ല.
Bahrain is expected to experience mild and pleasant weather over the next few days. No rain or severe weather warnings have been issued.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."