HOME
DETAILS

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

  
Web Desk
October 26, 2025 | 1:21 AM

mosque in amritsar which became a christian school after partition handed over to muslims by sikhs and hindus azaan heard after seven decades

അമൃത്സർ: 1947 ലെ വിഭജനത്തെത്തുടർന്ന് മുസ്‌ലിംകൾ പ്രദേശം വിട്ടുപോയതോടെ പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടിരുന്ന പഞ്ചാബിലെ അമൃത്സർ ജില്ലയിൽപ്പെട്ട അജ്‌നാല താലൂക്കില കോട് റസാദ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പള്ളിയിൽ ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു. ആളൊഴിഞ്ഞതോടെ മിഷനറിമാർ ക്രിസ്ത്യൻ സ്‌കൂളായി പരിവർത്തനം ചെയ്ത മസ്ജിദ് ഇന്നലെ ഔദ്യോഗികമായി മുസ്‌ലിംകൾക്ക് കൈമാറിയതിന് പിന്നാലെയാണ് പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായ ബാങ്കുവിളി ഉയർന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ.പി.എഫ്) മുൻ അസിസ്റ്റന്റ് പൊലിസ് കമ്മിഷണറായ എച്ച്.കെ പത്താൻ ആണ്, 1947ന് ശേഷം ആദ്യമായി ഇവിടെ ബാങ്ക് വിളിച്ചത്.

പഞ്ചാബിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്യാനായി നാഗ്പഡയിലെ മഹാരാഷ്ട്ര കോളേജിലെ അലൂംനി അസോസിയേഷൻ അംഗങ്ങൾക്കൊപ്പമെത്തിയപ്പോഴാണ് പത്താൻ ജീർണാവസ്ഥയിലുള്ള പള്ളി കണ്ടത്. 1900കളുടെ തുടക്കത്തിൽ നിർമ്മിച്ച പള്ളി, വിഭജനകാലത്തെ കലപാത്തെത്തുടർന്ന് ഇവിടെയുള്ള മുസ്‌ലിംകൾ പാകിസ്ഥാനിലേക്ക് പോയതോടെ സംരക്ഷിക്കാനാളില്ലാതെ കിടക്കുകയായിരുന്നു. ഇതോടെ ക്രിസ്ത്യൻ മിഷനറിമാർ പള്ളിയും പരിസരവും താൽക്കാലിക സ്‌കൂളായി ഉപയോഗിച്ചു. സ്‌കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രവി നദിക്ക് സമീപത്തെ ഈ ഗ്രാമത്തിൽ നിലവിൽ മുസ്‌ലിംകളാരുമില്ല.

2025-10-2606:10:01.suprabhaatham-news.png
 
 

പ്രാദേശിക സിഖ്, ഹിന്ദു പൗരപ്രമുഖരാണ് പള്ളി മുസ്‌ലിം മാനേജ്‌മെന്റിലേക്ക് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചത്. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. പഞ്ചാബിലെ ഷാഹി ഇമാമിന്റെ സാന്നിധ്യത്തിൽ മഹാരാഷ്ട്ര കോളജ് അലൂംനി അസോസിയേഷന്റെ പങ്കാളിത്തത്തോടെയാണ് കൈമാറ്റം സുഗമമാക്കിയത്. 

മഹാരാഷ്ട്ര കോളജിന്റെ സുവർണ്ണ ജൂബിലി വേളയിൽ 2017 ൽ സ്ഥാപിതമായ അലൂംനി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയും നിരാലംബരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായം നൽകുകയും ചെയ്തുവരുന്ന അറിയപ്പെട്ട സന്നദ്ധ കൂട്ടായ്മകൂടിയാണ്.

 

 

 

In a heartwarming display of interfaith harmony, a historic mosque in Kot Razada village in the Ajnala tehsil of Amritsar district, Punjab, was officially handed over to the Muslim community after remaining abandoned since the Partition of India in 1947.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  2 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  2 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  2 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  2 days ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  2 days ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  2 days ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  2 days ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  2 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 days ago