ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു
ദുബൈ: മലയാള മാധ്യമ ലോകത്ത് ക്രിയാത്മക സാന്നിധ്യമായി മുന്നേറുന്ന ഗൾഫ് സുപ്രഭാതം ദിനപത്രം പ്രവാസ ലോകത്തെ ബിസിനസ്- സാമൂഹിക- സാംസ്‌കാരിക- സേവന മേഖലകളിൽ സമഗ്ര സംഭാവനകളർപ്പിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. നവംബർ 2ന് ഊദ്മേത്ത അൽ നാസർ ലിഷർ ലാൻ്റിൽ നടക്കുന്ന ഗൾഫ് സുപ്രഭാതം മീഡിയ സെമിനാർ-സമസ്‌ത നൂറാം വാർഷിക പ്രചാരണോദ്ഘാടന അന്താരാഷ്‌ട്ര സമ്മേളന വേദിയിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് അവാർഡുകൾ നൽകി ആദരിക്കുക.
രാഷ്‌ട്രത്തിനും സമൂഹത്തിനും തൊഴിൽ മേഖലക്കും കരുത്തും പിന്തുണയുമായി നിലകൊളളുന്നവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുകയാണ് ബിസിനസ് എക്സലൻസ് അവാർഡിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഗൾഫ് സുപ്രഭാതം അവാർഡ് നിർണയ സമിതി അറിയിച്ചു.
Gulf Suprabhatam announces Business Excellence Award
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."