HOME
DETAILS

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

  
Web Desk
October 27, 2025 | 4:06 PM

tamilnadu against sir dmk will convene a plenary meeting soon

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് തമിഴ്‌നാട്. എസ്.ഐ.ആറില്‍ ഞായറാഴ്ച്ച സര്‍വകകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ ഡിഎംകെ സഖ്യത്തിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. 

രാജ്യവ്യാപക എസ്.ഐ.ആര്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ അവകാശം അട്ടിമറിക്കാനുള്ള ദുരൂഹ നീക്കത്തിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി. മഴക്കാലത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംശയകരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കുമെന്നും ഡിഎംകെ യോഗത്തില്‍ തീരുമാനമായി. അതിനിടെ എസ്.ഐ.ആറിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയും തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയുമായ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തി.

എസ്.ഐ.ആർ ആദ്യ ഘട്ടങ്ങളിൽ 12 സംസ്ഥാനങ്ങളിൽ നടപ്പിലാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ കമ്മീഷൻ ആദ്യ ഷെഡ്യൂളിൽ കേരളത്തെയും ഉൾപ്പെടുത്തി. 

നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കും.എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആർ ആദ്യം നടപ്പാക്കുക. എസ്ഐആറിൻറെ കരട് പട്ടിക ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബർ നാല് മുതൽ ഡിസംബർ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.

Tamil Nadu has strongly opposed the intense voter list revision. Chief Minister M.K. Stalin said that the DMK will convene a plenary meeting on Sunday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  3 hours ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  3 hours ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  3 hours ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  3 hours ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  3 hours ago
No Image

കാസർ​ഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ദുബൈ റൈഡ് 2025: പങ്കെടുക്കുന്നവർക്ക് ആർടിഎയുടെ കിടിലൻ ഓഫർ; അഞ്ച് മണിക്കൂർ കരീം ബൈക്കുകൾ സൗജന്യമായി ഓടിക്കാം

uae
  •  4 hours ago
No Image

സൈക്കിളിൽ ഉലകം ചുറ്റും എറണാകുളം സ്വദേശി അരുൺ സഊദിയിൽ, യൂറോപ്പ് ചുറ്റികറങ്ങി

Saudi-arabia
  •  4 hours ago
No Image

പുറത്തായത് നിരാശപ്പെടുത്തി, ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ അർഹനാണ്: തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  4 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

uae
  •  5 hours ago