രാത്രിയില്‍ മുട്ട കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകമോ..? ആശങ്കയുണ്ടോ ഇക്കാര്യത്തില്‍- പഠനങ്ങള്‍ പറയുന്നതു കേള്‍ക്കൂ
മനുഷ്യരുടെ ഭക്ഷണശീലത്തില്‍ സുപ്രധാന സ്ഥാനമാണ് മുട്ടയ്ക്കുള്ളത്. പ്രോട്ടീന്‍ വിറ്റാമിന്‍, ധാതുക്കള്‍ തുടങ്ങി ശരീരത്തിനാവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് മുട്ട. അതുകൊണ്ട് തന്നെ സമീകൃതാഹാരമായ മുട്ട നോണ്‍ വെജ്, വെജ് ഗണത്തില്‍ ഒരുപോലെ ഉള്‍പെടുത്താവുന്ന ഒന്നുമാണ്.
മുട്ട മാത്രം കഴിയ്ക്കുന്ന വെജിറ്റേറിയന്‍കാരുമുണ്ട്. പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ ഉറവിടമാണല്ലോ മുട്ട. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ധാരാളമായിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ചടങ്ങിയ മുട്ട ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നുതന്നെയാണ്.

മുട്ട നമ്മള്‍ പല രീതിയിലും കഴിക്കാറുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകാവുന്നതാണ്. കാരണം രാത്രി ഭക്ഷണം വളരെ ലഘുവാകണമെന്നും മുട്ട, ഇറച്ചി പോലുള്ള വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നുമുള്ള പല കേട്ടുകേള്‍വികളുമുണ്ട്. എന്നാല്‍ അത്താഴത്തിന് മുട്ട ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മുട്ടയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന ഒരു ഘടകം കൂടി അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. മാത്രമല്ല രാത്രിയിലാണ് ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. അതായത് ഉറക്കത്തില്‍ ഈ സമയത്ത് മുട്ട കഴിയ്ക്കുന്നത് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്നതാണ്.

ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നുണ്ട്. ഈ പ്രത്യേക ഹോര്‍മോണ്‍ നല്ല ഉറക്കം ലഭിക്കാന്‍ അത്യാവശ്യമാണ്. അതായത് രാത്രി മുട്ട കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കാന്‍ സാധിക്കുന്നു. രാത്രിയില്‍ മുട്ട കഴിക്കുന്നത് മൂലം ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ ഉല്‍പാദനവും നടക്കാന്‍ സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ ഡി എല്ലുകളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.
Eggs hold an important place in the human diet. Rich in proteins, vitamins, minerals, and omega-3 fatty acids, they are one of the most complete sources of nutrition — suitable for both vegetarians (who eat eggs) and non-vegetarians alike. Eggs are packed with essential nutrients such as protein, calcium, and vitamin D, making them a vital part of a balanced diet. Many people wonder whether eating eggs at night is healthy, as lighter dinners are often recommended. However, health experts suggest that including eggs in dinner can actually be beneficial.Eggs contain tryptophan, an amino acid that helps reduce stress and promotes better sleep. Since the body performs most of its repair and recovery during sleep, consuming eggs at night may help regulate hormones and support overall health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."