കാഞ്ചീപുരത്ത് കൊറിയര്‍ വാഹനം തടഞ്ഞ് 4.5 കോടി കവര്‍ച്ച നടത്തിയ അഞ്ച് മലയാളികള്‍ അറസ്റ്റില്‍, 12 പേര്‍ക്കായി തെരച്ചില്‍
ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കൊറിയര്‍ വാഹനം തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ അറസ്റ്റില്‍. പാലക്കാട്, കൊല്ലം, തൃശൂര്‍ സ്വദേശികളായ സന്തോഷ്, ജയന്‍, സുജിത് ലാല്‍, മുരുകന്‍,കുഞ്ഞുമുഹമ്മദ് എന്നീ 5 പേരെയാണ് കാഞ്ചീപുരം പൊലിസ് കേരളത്തിലെത്തി പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 12 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
മുംബൈ ബോര്‍വാലി സ്വദേശിയായ ജതിനാണ് പരാതി നല്‍കിയത്. മഹാരാഷ്ട്രയില്‍ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനം നടത്തുകയാണ് ജതിന്‍. ഓഗസ്റ്റ് 20 ന് 4.5 കോടി രൂപയുമായി ബംഗളുരുവില്‍ നിന്ന് ചൈന്നെയിലെ സൗക്കാര്‍പേട്ടയിലേക്ക് പോവുകയായിരുന്ന കാറാണ് കൊള്ളയടിക്കപ്പെട്ടത്. ദേശീയ പാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോള്‍ മലയാളികളായ 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഡ്രൈവര്‍മാരായ പിയൂഷ്‌കുമാര്‍, ദേവേന്ദ്ര എന്നിവരാണ് പണവുമായി കാറിലുണ്ടായിരുന്നത്. ഇവരെ ബന്ധികളാക്കി കാര്‍ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു.
മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കേരളത്തിലേക്കു കടന്നതായി കണ്ടെത്തിയത്. അറസ്റ്റിലായ അഞ്ചുപേരില്‍ നിന്ന് കവര്‍ച്ച മുതലിന്റെ പകുതി കണ്ടെത്തിയിട്ടുണ്ട്.
English Summary: In Kanchipuram, Tamil Nadu, police arrested five Malayalis in connection with a ₹4.5 crore highway robbery involving a courier vehicle. The suspects — Santosh, Jayan, Sujith Lal, Murugan, and Kunjumuhammad — are residents of Palakkad, Kollam, and Thrissur. They were caught by Kanchipuram police after tracing them to Kerala and have been remanded in custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."