ആഭിചാരത്തിന്റെ പേരില്‍ ക്രൂരത; ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്
കൊല്ലം: ആഭിചാരത്തിന് തയ്യാറാവാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്. കൊല്ലം ആയൂരിലാണ് സംഭവം. ഇട്ടിവിള തെക്കേതില്‍ റജുല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭര്‍ത്താവ് സജീറിനെതിരെ റെജിലയുടെ വീട്ടുകാര്‍ ചടയമംഗലം പൊലിസില്‍ പരാതി നല്‍കി.
ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. റജുലയുടെ രോഗം മാറാത്തതിനെതുടര്‍ന്ന് സജീര്‍ ഒരു മന്ത്രവാദിയുടെ അടുത്തു പോയിരുന്നു. അവിടെനിന്ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം മന്ത്രവാദി പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ റജുല തയ്യാറായില്ല. ഇക്കാര്യം പറഞ്ഞ് ഇരുവരും വഴക്കുണ്ടായി. ഇതിനിടെ സജീര്‍ അടുപ്പത്തിരുന്ന മീന്‍കറി റജുലയുടെ മുഖത്തൊഴിക്കുകയായിരുന്നു.
മുഖത്തും കഴുത്തിലും സാരമായ പൊള്ളലേറ്റ റജുല ആശുപത്രിയില്‍ ചികിത്സയിലാണ്. റജുലയുടെ പരാതിയില്‍ സജീറിനെ പൊലിസ് അറസ്റ്റ് ചെയ്തു.
A shocking incident from Kollam, Kerala: A man allegedly poured boiling fish curry on his wife’s face after she refused to take part in a black magic ritual. The victim, identified as Rajula (35), suffered serious burns on her face and neck and is currently undergoing treatment. The accused husband, Sajir, reportedly attacked her following a dispute related to a sorcerer’s instructions. Police have registered a case based on the wife’s family’s complaint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."