മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു; ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടിസ്
കൊച്ചി: ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ചുവെന്നാരോപിച്ചാണ് കേസ്. തങ്ങള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് കൊടുത്ത ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനും ഏഷ്യാനെറ്റിനുമെതിരെ 150 കോടിയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചു.
രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്‌ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു തുടങ്ങിയവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
നേരത്തെ, 313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ്, സുജയ പാര്‍വതി എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് രാജീവ് ചന്ദ്രശേഖറിന്റെ വക്കീല്‍ നോട്ടിസ്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തുവെന്നായിരുന്നു ആക്ഷേപം. മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേനയാണ് നൂറു കോടി രൂപയുടെ നോട്ടിസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
a reporter has filed a defamation case against asianet and others over allegedly spreading fake news related to football star lionel messi’s visit. notices have been issued to union minister rajeev chandrasekhar and 15 others in connection with the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."