HOME
DETAILS

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം: സുസുക്കിയുടെ പുതിയ മൈക്രോ എസ്‌യുവി ക്രോസ്ബീ അവതരിച്ചു 

  
Web Desk
October 30, 2025 | 12:50 PM

renewal in form and feature suzukis new micro suv crossbee unveiled

ടോക്കിയോ: 2025 ജപ്പാൻ മൊബിലിറ്റി ഷോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാരുതിയുടെ പുതിയ കോംപാക്ട് ക്രോസ്ഓവർ മോഡലായ സുസൂക്കി XBEE (ക്രോസ്ബീ) അരങ്ങേറി. പേര് സൂചിപ്പിക്കും പോലെ 'ക്രോസ് ഓവർ' സ്വഭാവമുള്ള ഈ കുഞ്ഞൻ എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ വൻ സാധ്യതകളാണുള്ളത്. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ തുടങ്ങിയ മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ വമ്പൻമാർക്ക് കടുത്ത വെല്ലുവിളിയാകും ഈ ജാപ്പനീസ് പടയാളി. 2017-ൽ ജപ്പാനിൽ അവതരിപ്പിച്ച ക്രോസ്ബീയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇപ്പോൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

എഞ്ചിൻ കരുത്ത്

ഇന്ത്യയിൽ വിൽക്കുന്ന പുതിയ മാരുതി സ്വിഫ്റ്റിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് Z12E പെട്രോൾ എഞ്ചിനാണ് ക്രോസ്ബീക്ക് കരുത്തേകുന്നത്. പഴയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് പകരമായാണ് ഈ മാറ്റം. 81 bhp പവറും 109 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ സിവിടി ഗിയർബോക്‌സുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളിൽ സുസൂക്കിയുടെ പ്രശസ്തമായ ഓൾഗ്രിപ്പ് ഓൾ വീൽ ഡ്രൈവ് (AWD) സംവിധാനവും ലഭ്യമാണ്.

ഡിസൈനും മാറ്റങ്ങളും

ബോക്‌സി രൂപകൽപ്പനയുമായി വരുന്ന ക്രോസ്ബീ ഒറ്റനോട്ടത്തിൽ മാരുതി എസ്-പ്രെസോയുടെ പ്രീമിയം പതിപ്പാണെന്ന് തോന്നാം. എന്നാൽ എസ്-പ്രെസോയേക്കാൾ ഏകദേശം 200 mm നീളം കൂടുതലുണ്ട്. പുതിയ അപ്‌ഡേറ്റിൽ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ആധുനികമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, സിൽവർ ഗാർണിഷോടുകൂടിയ ഗ്രിൽ, കട്ടിയുള്ള ക്ലഡിംഗ് എന്നിവ മുൻഭാഗത്തെ ആകർഷകമാക്കുന്നു. ഡ്യുവൽ-ടോൺ കളർ സ്‌കീമും പുതിയ അലോയ് വീലുകളും പ്രീമിയം ലുക്ക് നൽകുന്നു. പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകൾ പിൻഭാഗത്തിന് മോഡേൺ ലുക്ക് നൽകുന്നു.

 പ്രായോഗികതയാണ് താരം

ഇന്റീരിയറിൽ ആഡംബരത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് പ്രായോഗികതയ്ക്കാണ്. പുതിയ സ്റ്റിയറിങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെന്റർ കൺസോളിലെ പുതിയ സ്വിച്ച് ഗിയറുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫേ്‌ലാട്ടിംഗ് ഡിസൈനുള്ള ഗിയർ ലിവർ കൺസോളും ജിംനിയ്ക്ക് സമാനമായ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും വേറിട്ടുനിൽക്കുന്നു. സ്ലൈഡിംഗ് റിയർ സീറ്റുകൾ, അണ്ടർഫ്ലോർ സ്റ്റോറേജ്, ഫ്ലാറ്റ് ഫോൾഡിംഗ് രണ്ടാം നിര എന്നിവ നഗരവാസികൾക്ക് ഈ കാറിനെ ഏറെ അനുയോജ്യമാക്കുന്നു.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

സുസുക്കിയുടെ ഹാർട്ടക്ട് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ക്രോസ്ബീ സുരക്ഷയുടെ കാര്യത്തിലും മുന്നിട്ട് നിൽക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിൽ ജപ്പാനിൽ മാത്രം വിൽക്കുന്ന ക്രോസ്ബീ ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കിക്ക് നിലവിൽ പദ്ധതികളില്ലെന്നാണ് സൂചന. എന്നാൽ കോംപാക്ട് എസ്‌യുവി/ക്രോസ്ഓവർ മോഡലുകൾക്ക് ഡിമാൻഡ് വർധിക്കുന്ന ഇന്ത്യൻ വിപണിയിൽ, ഹൈബ്രിഡ് എഞ്ചിനുമായി എത്തിയാൽ ക്രോസ്ബീ ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്‌സ്‌റ്ററിനും ഒരുപോലെ വെല്ലുവിളിയാകും എന്നതിൽ സംശയമില്ല

 

 

suzuki has unveiled the facelifted xbee (pronounced crossbee) compact crossover at the japan mobility show 2025. the micro-suv, built on the heartect platform, features updated exterior styling with new round headlamps and a bolder grille. internally, it gets modern features like a digital instrument cluster and a new steering wheel. the most significant change is the adoption of the 1.2-litre, mild-hybrid z12e petrol engine (the same as in the indian swift), replacing the previous turbo unit. while currently exclusive to japan, its size and hybrid technology make it a potential rival to models like the tata punch and hyundai exter if it were to launch in india.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്തത് പുട്ടിനോ? വെനിസ്വേലൻ മോഡൽ നടപടി റഷ്യയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

International
  •  4 days ago
No Image

ബഹ്‌റൈനില്‍ വൈകല്യമുളളവര്‍ക്കായി പുതിയ പരിചരണ കേന്ദ്രം;അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

bahrain
  •  4 days ago
No Image

ജോലി നഷ്ടപ്പെട്ടാലും വീടിന് നല്‍കിയ അപേക്ഷ റദ്ദാകില്ല; ഹൗസിങ് മന്ത്രാലയം

bahrain
  •  4 days ago
No Image

തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടം; എങ്കിലും സ്കോട്‌ലൻഡിനെ അടിച്ചുപറത്തി വൈഭവ്! ഇന്ത്യക്ക് തകർപ്പൻ തുടക്കം

Cricket
  •  4 days ago
No Image

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

crime
  •  4 days ago
No Image

തന്ത്രിയുടെ വീട്ടില്‍ എസ്.ഐ.ടി പരിശോധന; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ തേടുന്നു

Kerala
  •  4 days ago
No Image

ഒടുവിൽ വഴങ്ങി മന്ത്രി; കലോത്സവ വേദിയുടെ പേരുകളിൽ 'താമര'യെ ഉൾപ്പെടുത്തിയെന്ന് വി ശിവൻകുട്ടി 

Kerala
  •  4 days ago
No Image

പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്

National
  •  4 days ago
No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  4 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  4 days ago